കൊച്ചി∙ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി. ബംഗാൾ മൂർഷിദാബാദ് സ്വദേശി രാഹുൽ (28) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഫെബ്രുവരിയിൽ ബംഗാളിലെ ഹൗറ ഡോംജൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പെരുമ്പാവൂരിൽ ഹെൽപ്പർ ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പെരുമ്പാവൂർ ടൗണിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നേരത്തേയും ഇയാൾ പെരുമ്പാവൂരിൽ ജോലി ചെയ്തിട്ടുണ്ട്. പ്രതിയെ ഹൗറ ഡോംജൂർ പൊലീസിന് കൈമാറി.





