താമരശ്ശേരി ചുരത്തില്‍ വാഹന നിയന്ത്രണം; രാവിലെ ആറ് മുതല്‍ എട്ട് വരെ, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

Spread the love

വയനാട്: കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനെത്തുടര്‍ന്ന് അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തില്‍ (ദേശീയ പാത 766) വലിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങളുടെയും ഹെവി ഗുഡ്‌സ് വാഹനങ്ങളുടെയും ആര്‍ട്ടിക്കുലേറ്റഡ് ലോറികളുടെയും യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അദ്ധ്യക്ഷയുമായ ഡി ആര്‍ മേഘശ്രീ ആണ് ഉത്തരവിട്ടത്.

 

രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെയാണ് നിയന്ത്രണം. മഴക്കാലം അവസാനിക്കുന്നത് വരെയോ അല്ലെങ്കില്‍ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയോ നിരോധനം നിലനില്‍ക്കും. കെഎസ്ആര്‍ടിസി ബസുകള്‍, സ്വകാര്യ കാറുകളും ജീപ്പുകളും ടാക്‌സികളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ആരോഗ്യ അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവ ഉള്‍പ്പെടെയുള്ള അവശ്യ സേവന വാഹനങ്ങള്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, ദുരന്ത പ്രതികരണ വിഭാഗങ്ങള്‍, സൈന്യം, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം ബാധകമല്ല.

 

ചുരത്തിലെ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. സാഹചര്യം പരിഗണിച്ച് ആവശ്യമായ സമയങ്ങളില്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *