ചെരിഞ്ഞ് പാഞ്ഞ് കെഎസ്ആർടിസി; ഡ്രൈവറെ ചോദ്യംചെയ്ത് നാട്ടുകാർ: ഗതാഗത മന്ത്രിക്ക് പരാതി

Spread the love

പെരുമ്പിലാവ് ∙ ഓടിക്കൊണ്ടിരുന്ന കെയുആർടിസി എസി ലോഫ്ലോർ ബസ് ഒരു വശത്തേക്കു ചെരിഞ്ഞു യാത്ര ചെയ്യുന്നതു കണ്ടു നാട്ടുകാർ ഡ്രൈവറെ ചോദ്യം ചെയ്തു. തൃശൂരിൽ നിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന ബസ് ആണ് ഇടതുവശം ചരിഞ്ഞ് അപകടകരമായ രീതിയിൽ സർവീസ് നടത്തിയത്. വ്യാഴാഴ്ച രാവിലെ 8ന് പെരുമ്പിലാവ് സെന്ററിലാണു സംഭവം. ബസിന്റെ ലീഫ് പൊട്ടിയതാണ് ബസ് അപകടകരമായ രീതിയിൽ ചരിയാൻ കാരണമായതെന്നു കരുതുന്നു.

 

യാത്രക്കാരെ കയറ്റാനായി പെരുമ്പിലാവ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ പൊതുപ്രവർത്തകനായ എം.എ.കമറുദ്ദീൻ ബസിന്റെ തകരാറും ഒരുവശം ചരിഞ്ഞു ഓടുന്നതും ഡ്രൈവറുടെ ശ്രദ്ധയിൽപെടുത്തി. വലിയ അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിച്ചെങ്കിലും ഡ്രൈവർ കൂസലില്ലാതെ ബസ് മുന്നോട്ടെടുത്തു പോകുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. നിറയെ യാത്രക്കാരുമായാണു ബസ് സർവീസ് നടത്തിയിരുന്നത്. ബസിന്റെ നമ്പറും ചരിഞ്ഞ് ഓടുന്ന വിഡിയോയും ഉൾപ്പെടെയുള്ള വിവരങ്ങൾ ചേർത്തു ഗതാഗത മന്ത്രിക്കു പരാതി അയച്ചതായി കമറുദ്ദീൻ പറഞ്ഞു.

  • Related Posts

    വ്യാജ കരാറുണ്ടാക്കി 300 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ

    Spread the love

    Spread the loveതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വ്യാജ കരാർ ഉണ്ടാക്കി 300 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുഖ്യപ്രതി സൽമാനുൽ ഫാരിസ് അറസ്റ്റിൽ. എറണാകുളത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊച്ചി സ്വദേശിനിയെയും തമ്പാനൂർ പൊലീസ് ചോദ്യം ചെയ്യുന്നതായാണ്…

    ‘അവന്റെ ജീവൻ കൊടുത്താണ് ഇത് നേടാനായത്; 2 വർഷം കാത്തിരിക്കേണ്ടി വന്നു’: സന്തോഷമെന്ന് സിദ്ധാർഥന്റെ അമ്മ

    Spread the love

    Spread the loveതിരുവനന്തപുരം ∙ ക്യാംപസുകളിൽ റാഗിങ് തടയാൻ സിദ്ധാർഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫയർ ആക്ട് നടപ്പാക്കുമെന്നത് മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ ഒരു പ്രധാന പ്രഖ്യാപനമായിരുന്നു. സിദ്ധാർഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ് കൊണ്ടുവരുമെന്നും പ്രഖ്യാപനത്തിലുണ്ട്.…

    Leave a Reply

    Your email address will not be published. Required fields are marked *