തലയിൽ ആഴത്തിൽ മുറിവ്, ഞരമ്പുകൾ മുറിച്ച നിലയില്‍; ഡൽഹി സർവകലാശാലയിലെ പ്രഫസർ കൊല്ലപ്പെട്ട നിലയിൽ

Spread the love

ന്യൂഡൽഹി∙ ഡൽഹി സർവകലാശാലയ്ക്കു കീഴിലെ കോളജിലെ അസിസ്റ്റന്റ് പ്രഫസറെ കിഴക്കൻ ഡൽഹിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശിവാജി കോളജിലെ അധ്യാപികയായിരുന്ന ദേവോസ്മിത പോൾ ആണ് കൊല്ലപ്പെട്ടത്. വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കാണ് അവർ താമസിച്ചിരുന്നത്. ഭർത്താവ് ബെംഗളൂരുവിലാണ്.

 

ബുധനാഴ്ച ഉച്ചയ്ക്ക് 2.35ന് ന്യൂ അശോക് നഗർ പൊലീസ് സ്റ്റേഷനിലാണ് സംഭവത്തെക്കുറിച്ചുള്ള വിവരം എത്തിയത്. ദേവോസ്മിതയെ കാണാൻ സഹോദരി ദേവരതി പോൾ (49) ഫ്ലാറ്റിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇവരാണ് പൊലീസിൽ വിളിച്ച് അറിയിച്ചത്. രാവിലെ മുതൽ ഫ്ലാറ്റ് പുറത്തുനിന്നു പൂട്ടിയിട്ടിരിക്കുകയായിരുന്നു. ദേവോസ്മിത ഫോൺ കോളുകൾ എടുക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ദേവരതി പൂട്ട് തകർത്ത് അകത്തു കയറിയപ്പോൾ സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

 

പ്രാഥമിക അന്വേഷണത്തിൽ ദേവോസ്മിതയുടെ തലയ്ക്ക് കനത്ത വസ്തു കൊണ്ട് അടിയേറ്റതായി പൊലീസ് പറയുന്നു. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. കൈയിലെ ഞരമ്പുകൾ മുറിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എൽബിഎസ് ആശുപത്രിയിലേക്കു മാറ്റി. അതേസമയം, വീട്ടിലെ ആഭരണങ്ങളും പണവും യഥാസ്ഥാനത്തു കണ്ടതിനാൽ കവർച്ചാ ഉദ്ദേശ്യമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതക കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണവും പ്രതിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *