‘ലാലങ്കിള്‍ കരഞ്ഞതല്ല, വിയര്‍പ്പ് തുടച്ചതാണ്’; വൈറല്‍ വിഡിയോയുടെ സത്യാവസ്ഥ പങ്കിട്ട് എസ്തര്‍ അനില്‍

Spread the love

ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരിക്കുകയാണ് ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ മൂന്നാം വരവും പ്രേക്ഷകര്‍ നെഞ്ചേറ്റി. വലിയ സ്വീകരണമായിരുന്നു ചിത്രത്തിന് റിലീസ് ദിവസം ലഭിച്ചത്. എറണാകുളം കവിത തിയേറ്ററില്‍ ആരാധകര്‍ക്കൊപ്പമാണ് മോഹന്‍ലാലും ചിത്രം കണ്ടത്. തിയേറ്ററില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായിരുന്നു.

 

ഇക്കൂട്ടത്തില്‍ സിനിമ കണ്ട് കരയുന്ന മോഹന്‍ലാലിന്റെ വിഡിയോയും വൈറലായിരുന്നു. എന്നാല്‍ അത് മോഹന്‍ലാല്‍ കരഞ്ഞതല്ലെന്നും കണ്ണ് തുടച്ചതാണെന്നുമായിരുന്നു ചിലരുടെ വാദം. ഈ വിഷയത്തില്‍ ഇപ്പോഴിതാ വ്യക്തത നല്‍കിയിരിക്കുകയാണ് നടി എസ്തര്‍ അനില്‍. മോഹന്‍ലാലിനൊപ്പമിരുന്നാണ് എസ്തര്‍ ദൃശ്യം 3 കണ്ടത്. ഷോസ്‌കേപ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് എസ്തറിന്റെ പ്രതികരണം.

 

”ആരേയും കരയിപ്പിക്കാനും ചിരിപ്പിക്കാനും സാധിക്കുന്ന ആളാണ് ലാലങ്കിള്‍. അത്രയും ഇന്‍വോള്‍ഡ് ആകുമ്പോള്‍ കണ്ണ് നിറയുന്നത് സ്വാഭാവികമാണ്. എന്റെ കണ്ണ് നിറഞ്ഞു. ആളുകള്‍ അംഗീകരിച്ചെന്നും അവര്‍ക്ക് ഇഷ്ടമായെന്നും കൊണ്ടും ആണ് ഞാന്‍ കരഞ്ഞത്. പക്ഷെ ലാലങ്കിള്‍ കരഞ്ഞുവെന്ന് പറയുന്നതിനെക്കുറിച്ച്, ഞാനിത് പറഞ്ഞാല്‍ തെറ്റാകുമോ ശരിയാകുമോ എന്നറിയില്ല, അദ്ദേഹം കരഞ്ഞതല്ല. വിയര്‍ത്തപ്പോള്‍ കണ്ണ് തുടച്ചതാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അദ്ദേഹത്തോട് ചോദിച്ചാലേ അറിയു.”എസ്തര്‍ പറയുന്നു.

 

”ഞങ്ങള്‍ അടുത്തിരുന്ന് തമാശയൊക്കെ പറയുകയായിരുന്നു. നോക്കൂ മീന, കണ്ണ് നിറഞ്ഞുവെന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കിയിരുന്നു. അത്രയേയുള്ളൂ. അദ്ദേഹം ആസ്വദിച്ചുവെന്നത് നേരാണ്. പക്ഷെ ചുറ്റുമുള്ളവര്‍ എങ്ങനെയെടുക്കുന്നുവെന്ന് നോക്കുകയായിരുന്നു അദ്ദേഹം. ഒട്ടും ലൗഡ് ആയിട്ടുള്ള വ്യക്തിയല്ല. അദ്ദേഹം ആളുകള്‍ക്ക് എന്ത് ഫീല്‍ ചെയ്യുന്നുവെന്ന് നിരീക്ഷിക്കുന്നതാണ്. ഞാന്‍ കരഞ്ഞത് എന്തുകൊണ്ടെന്ന്, എന്റെ കണ്ണ് ആയതിനാല്‍ എനിക്ക് പറയാം. ലാലങ്കിളിന്റേത് എനിക്ക് അറിയില്ല” എന്നും എസ്തര്‍ പറയുന്നു.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *