സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, അതേ ഡോക്ടര്‍ 7 ലക്ഷം സ്വകാര്യ ആശുപത്രിയില്‍ നിന്നും കീശയിലാക്കും; സ്വകാര്യ പ്രാക്ടീസ് കണ്ടെത്തി വിജിലൻസ്, കേസെടുക്കും

Spread the love

മാനന്തവാടി: മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ശിവപ്രസാദിനെതിരെ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു. സർക്കാർ മെഡിക്കല്‍ കോളേജില്‍ നിന്ന് മാസം മൂന്ന് ലക്ഷം രൂപയോളം ശമ്പളം പറ്റുന്ന ശിവപ്രസാദ്, കോട്ടക്കല്‍ ആസ്റ്റർ മിംസ് സ്വകാര്യ ആശുപത്രിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തി വരികയായിരുന്നു എന്നാണ് കണ്ടെത്തല്‍. കോട്ടക്കല്‍ ആസ്റ്റർ മിംസ് ആശുപത്രിയില്‍ നിന്ന് മാത്രം മാസം ഏഴ് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം പ്രതിഫലമായി വാങ്ങിയിരുന്നതെന്നും വിജിലൻസ് കണ്ടെത്തി.ഡോക്ടർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ഉടൻ തന്നെ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കും.

 

200 ഓളം ഡോക്ടർമാർ നിരീക്ഷണത്തില്‍

 

സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ വിജിലൻസ് നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നിലവില്‍ വിവിധ സ്വകാര്യ ആശുപത്രികളിലായി നിയമവിരുദ്ധമായി പ്രാക്ടീസ് നടത്തിവരുന്ന ഇരുനൂറോളം സർക്കാർ ഡോക്ടർമാർ വിജിലൻസിന്റെ കടുത്ത നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഡോക്ടർമാർക്കെതിരെ കർശനമായ റെയ്ഡുകളും നിയമനടപടികളും ഉണ്ടാകുമെന്നാണ് വിജിലൻസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *