മധ്യവയസ്കൻ കാറിനുള്ളിൽ മരിച്ച നിലയിൽ; കണ്ടത് കളിക്കാനെത്തിയ കുട്ടികൾ

Spread the love

തിരുവനന്തപുരം∙ കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം പേരൂരില്‍ ആണ് സംഭവം. ചെമ്പഴന്തി അണിയൂര്‍ സ്വദേശി രാജീവിനെ (50) ആണ് സ്വന്തം കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രൗണ്ടില്‍ കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളില്‍ ആളെ കണ്ടത്. തുടര്‍ന്ന് കഴക്കൂട്ടം പൊലീസില്‍ വിവരമറിയിച്ചു.

 

പൊലീസ് എത്തി ഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ രാജീവിനെ കണ്ടത്. ഇന്നലെയാണ് ഇയാള്‍ ഗ്രൗണ്ടില്‍ കാര്‍ പാര്‍ക്ക് ചെയ്തത്. ഇന്നലെ കളിക്കാനെത്തിയ കുട്ടികളോട് ഇയാള്‍ സംസാരിച്ചിരുന്നു. കാറില്‍ എസിയിട്ട് കിടന്നുറങ്ങിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

  • Related Posts

    യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമം; KPCC അംഗത്തിനെതിരെ കേസ് 

    Spread the love

    Spread the loveകോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കെപിസിസി അംഗം എ. അരവിന്ദനെതിരെ പോലീസ് കേസെടുത്തു. ലൈംഗിക അതിക്രമം, മാനഭംഗ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  …

    സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെച്ചൊല്ലി തർക്കം; കണ്ടക്ടറും യാത്രക്കാരിയും തമ്മിൽ കയ്യാങ്കളി

    Spread the love

    Spread the loveകൊച്ചി: കളമശ്ശേരിയിൽ സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെച്ചൊല്ലി സംഘർഷം. കണ്ടക്ടറും യാത്രക്കാരിയും തമ്മിൽ കയ്യാങ്കളിയും മർദനവും ഉണ്ടായി. കണ്ടക്ടർ യാത്രക്കാരിയെ മർദിച്ചു. പിന്നാലെ യാത്രക്കാരിയുടെ ബന്ധുക്കൾ എത്തി കണ്ടക്ടറെ മർദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.   ആലുവ-എറണാകുളം റൂട്ടിലോടുന്ന ബസിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *