ഓട്ടോ തട്ടിയ വളർത്തുനായയെ ജീവനോടെ കുഴിച്ചിട്ടെന്ന് ആരോപണം; ഡ്രൈവർക്ക് മർദനം

Spread the love

 

കഴക്കൂട്ടം ∙ ഓട്ടോ തട്ടിയ വളർത്തുനായയെ ജീവനോടു കുഴിച്ചിട്ടു എന്നാരോപിച്ച് ഓട്ടോ ഡ്രൈവർക്ക് മർദനം. പൗഡിക്കോണം കല്ലർത്തല സ്വദേശി മോഹനന് (66) ആണ് മർദനമേറ്റത്. സംഭവത്തിൽ ചേങ്കോട്ടുകോണം അയ്യൻ കോയിക്കൽ സ്വദേശിയായ ജിജോ, ജിന്റോ എന്നിവരുടെ പേരിൽ കഴക്കൂട്ടം പൊലീസ് കേസ് എടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

 

സ്വാമിയാർ മഠത്തിൽ നിന്ന് അയ്യൻകോവിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന മോഹനന്റെ ഓട്ടോ ഇടിച്ചു നായ ചത്തു. തുടർന്ന് നാട്ടുകാരും ഉടമയും ഓട്ടോ ഡ്രൈവറോട് നായയെ കുഴിച്ചിട്ടിട്ട് പോയാൽ മതി എന്നു പറയുകയും നായയെ സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെ നായയുടെ ഉടമകളായ ജിജോയും ജിന്റോയും ചേർന്ന് നായയെ ജീവനോടെ കുഴിച്ചിട്ടു എന്നാരോപിച്ച് റോഡിൽ വച്ച് മോഹനനെ മർദിക്കുകയായിരുന്നു.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *