‘തടവുപുള്ളികളുടെ എണ്ണം കൂടുന്നു, ഒരു സെന്‍ട്രല്‍ ജയില്‍ കൂടി വേണം’: ആഭ്യന്തരമന്ത്രി

Spread the love

തിരുവനന്തപുരം∙ കേരളത്തില്‍ തടവുപുള്ളികളുടെ എണ്ണം കൂടുകയാണെന്നും സംസ്ഥാനത്ത് ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജയിലിലെ സൗകര്യങ്ങള്‍ കുറവാണെന്നും ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

 

സമഗ്രമായ ജയില്‍ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയില്‍ ആസ്ഥാനത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. തടവുപുള്ളികളെ നല്ല മാര്‍ഗത്തിലേക്ക് നയിക്കുന്ന തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളായാണ് കേരളത്തിലെ ജയിലുകള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ജയിലുകളിലും വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം നടപ്പാക്കി ആധുനികവത്കരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *