നാളെ ഹാജരാകുന്നതിൽനിന്ന് ഇ.ഡിയോട് അവധി ചോദിച്ച് വീണ

Spread the love

കൊച്ചി∙ സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചി യൂണിറ്റ് ഓഫിസിൽ നാളെ നേരിട്ടു ഹാജരാകാനുള്ള സമൻസിൽ അവധി ചോദിച്ച് കേസിലെ പ്രതിയായ ടി.വീണ. ഇന്നലെ രാവിലെയാണു കത്ത് ഇമെയിലായി ഇ.ഡി ഓഫിസിൽ ലഭിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണു അവധിയപേക്ഷ. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അവധി അപേക്ഷയിൽ ഇ.ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും.

 

അനാരോഗ്യം ചൂണ്ടിക്കാണിച്ചുള്ള അവധി അപേക്ഷകൾ വൈദ്യപരിശോധനാ രേഖകൾ സഹിതം സമർപ്പിച്ചാൽ ഇ.ഡി പരിഗണിക്കുന്നതാണ് പതിവ്. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പ് –50 പ്രകാരം ലഭിച്ച സമൻസിൽ കക്ഷി നേരിട്ടു ഹാജരാകണമെന്നാണു നിയമവ്യവസ്ഥ.

 

ഒരു ദിവസം അവധി അനുവദിച്ചാലും അടുത്ത തീയതിയിൽ നേരിട്ടു ഹാജരാകേണ്ടിവരും. ഈ വകുപ്പുപ്രകാരം സമൻസ് നൽകിയാൽ ഇ.ഡി ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കുന്നതിൽ നിന്നു വിട്ടു നിൽക്കാൻ കക്ഷികൾക്ക് കഴിയില്ല. ഒരു സിവിൽ കോടതി നൽകുന്ന സമൻസിനു തുല്യമായ നിയമസാധുത ഇതിനുണ്ട്. കേസിലെ തെളിവിലേക്കു കക്ഷിയുടെ മൊഴി സമർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ സത്യം ചെയ്യിച്ചാണു മൊഴി രേഖപ്പെടുത്തുക. ഇതിനാലാണ് ഇത്തരം സമൻസുകളിൽ അഭിഭാഷകൻ മുഖാന്തരം ഹാജരാകാൻ അനുവാദം ലഭിക്കാത്തത്.

  • Related Posts

    തിയേറ്ററിനുള്ളിൽ 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പൊലീസ് പിടിയിൽ

    Spread the love

    Spread the loveഷൊർണൂർ: തിയേറ്ററിനുള്ളിൽ സിനിമ കാണുന്നതിനിടെ 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. ഷൊർണൂർ നഗരത്തിലെ എം.ലാൽ തിയേറ്ററിലാണ് സംഭവം. വല്ലപ്പുഴ കല്ലേപ്പറമ്പിൽ വീട്ടിൽ കെ.പി. ജാഫർ (56) ആണ് ഷൊർണൂർ പൊലീസിന്റെ പിടിയിലായത്. കുടുംബത്തോടൊപ്പം…

    മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് രണ്ടു ജില്ലകളില്‍ മാത്രമായിരുന്നു മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ഏഴു ജില്ലകളിലാണ് ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്.   തിരുവനന്തപുരം,…

    Leave a Reply

    Your email address will not be published. Required fields are marked *