മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ് എത്തിയത് നൂറുകണക്കിനു വാഹനങ്ങൾ പായുന്ന റോഡിൽ; രക്ഷകരായി ബസ് ജീവനക്കാർ

Spread the love

കൊണ്ടോട്ടി (മലപ്പുറം)∙ നൂറുകണക്കിനു വാഹനങ്ങൾ പായുന്ന റോഡിനു നടുവിൽ ഒരു പിഞ്ചുകുഞ്ഞ് ചിരിച്ചുകൊണ്ട് ഇരിക്കുന്നു! ആരുടെയും ശ്വാസം വിലങ്ങിപ്പോകുന്ന കാഴ്ച കണ്ട് സ്വകാര്യ ബസ് നിർത്തിയ ഡ്രൈവറും കണ്ടക്ടറും അവളെ വാരിയെടുത്ത് അപകടമൊഴിവാക്കി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണു വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ കുഞ്ഞ് റോഡിലേക്കു മുട്ടിലിഴഞ്ഞെത്തിയത്.

 

രാവിലെ 8.35നു കൊണ്ടോട്ടി വലിയപറമ്പിൽ നിന്നു ഫറോക്കിലേക്കു പോവുകയായിരുന്ന സഫ–മർവ ബസിലെ ജീവനക്കാരാണു കിണറുപടിയിലെത്തിയപ്പോൾ നടുറോഡിൽ കുഞ്ഞിനെ കണ്ടത്. ചാറ്റൽ മഴയുണ്ടായിരുന്നു. തിരക്കു കുറഞ്ഞ റോഡിൽ എതിരെനിന്ന് ഒരു സ്കൂട്ടർ വരുന്നുണ്ടായിരുന്നു. ഡ്രൈവർ രാമചന്ദ്രൻ ഉടൻ ബസ് നിർത്തി മറ്റു വാഹനങ്ങൾ തടഞ്ഞു. കണ്ടക്ടർ എം.എ.മുഹമ്മദ് നവാസ് കുഞ്ഞിനെയെടുത്തു വീട്ടുകാരെ ഏൽപിച്ചു. റോഡിനോടു ചേർന്നാണു വീട്. കുഞ്ഞിന് ഒരു വയസ്സ് തികഞ്ഞിട്ടില്ല. വീട്ടുകാരുടെ കണ്ണുതെറ്റിയപ്പോൾ കുഞ്ഞ് ഗേറ്റ് കടന്നു പുറത്തേക്കു പോകുകയായിരുന്നു.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *