വാടക ക്വാർട്ടേഴ്സിൽ മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവം: യുവതികൾക്കെതിരെ അപവാദ പ്രചാരണം

Spread the love

തിരൂർ ∙ വാടക ക്വാർട്ടേഴ്സിൽനിന്നു നവജാത ശിശുവിന്റേതെന്നു കരുതുന്ന മൃതദേഹാവശിഷ്ടം ലഭിച്ച സംഭവത്തിൽ നിരപരാധികളെന്നു തെളിഞ്ഞിട്ടും തങ്ങളെ അപകീർത്തിപ്പെടുത്തുന്നതായി യുവതികൾ. കഴിഞ്ഞ ദിവസമാണ് തൃപ്രങ്ങോട് ബീരാഞ്ചിറയ്ക്കും ചേമ്പുംപടിക്കും ഇടയിലുള്ള ക്വാർട്ടേഴ്സിൽ മൃതദേഹാവശിഷ്ടം ലഭിച്ചത്. ഇതേത്തുടർന്ന് ഇവിടെ മുൻപ് താമസിച്ചിരുന്ന 2 യുവതികളെ പൊലീസ് വിളിപ്പിച്ചിരുന്നു. സംഭവം നടക്കുന്നതിനു രണ്ടാഴ്ച മുൻപ് ക്വാർട്ടേഴ്സിൽനിന്നു മാറിപ്പോയവരാണിവർ. തുടർന്ന് കൃത്യമായ പരിശോധന നടത്തുകയും യുവതികൾ ഈ കാലയളവിൽ പ്രസവിച്ചിട്ടില്ലെന്നു തെളിയുകയും ചെയ്തു. ഇതോടെ 2 യുവതികളും നിരപരാധികളെന്നു കണ്ടു വിട്ടയച്ചിരുന്നു.

 

എന്നാൽ ചില ഓൺലൈൻ ചാനലുകളിൽ യുവതികളെ കസ്റ്റഡിയിലെടുത്തെന്ന രീതിയിൽ വാർത്തകൾ വന്നു. ഇവരെ വിട്ടയച്ചത് വാർത്തയായതുമില്ല. ഇതോടെ നാട്ടിലിറങ്ങി നടക്കാൻ സാധിക്കാത്ത സ്ഥിതിയായെന്ന് യുവതികൾ പറയുന്നു. പ്രസവിച്ച ശേഷം കുഞ്ഞിനെ കൊന്നവരാണെന്ന മട്ടിൽ ചിലർ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇവർ പരാതിപ്പെടുന്നു. ഇവർക്ക് സ്കൂളിൽ പഠിക്കുന്ന കുട്ടികളുണ്ട്. അപകീർത്തിപ്പെടുത്തുകയാണെന്നു കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് 2 യുവതികളും.

  • Related Posts

    മത്സ്യം കഴിച്ച് വിഷ ബാധ: ഒട്ടേറെപേർ ചികിത്സയിൽ; വിപണിയിൽ എത്തുന്ന മത്സ്യത്തിന് ഗുണനിലവാര പരിശോധന

    Spread the love

    Spread the loveആര്യനാട് ∙ ഗ്രാമീണ മേഖലകളിൽ മത്സ്യം കഴിച്ച നിരവധി പേർ ചികിത്സ തേടി. പഴകിയ മത്സ്യമാണോ വിപണിയിൽ എന്ന് പരിശോധന പോലും ഇല്ലെന്ന ആക്ഷേപവും ഉയരുന്നു. തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പഞ്ചായത്തുകളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 25ൽ അധികം പേരാണ്…

    കെഎസ്ആർടിസി ബസുകളിലെ സൗജന്യയാത്ര: ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

    Spread the love

    Spread the loveകൊച്ചി ∙ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നാണ് ഹർജിയിലെ ആരോപണം. ഇന്നു മുതൽ സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ നടപ്പിലാക്കുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *