കനത്തമഴ, താഴേക്ക് പതിച്ച് കൂറ്റൻ പാറ; വീട്ടമ്മയ്ക്ക് അദ്ഭുത രക്ഷപ്പെടല്‍

Spread the love

തിരുവനന്തപുരം∙ പാറശാലയില്‍ കനത്ത മഴയില്‍ താഴേക്കു പതിച്ച കൂറ്റന്‍ പാറയ്ക്കടിയില്‍ കുടുങ്ങിയ വീട്ടമ്മയ്ക്ക് അദ്ഭുത രക്ഷപ്പെടല്‍. പുലക്കാവിളക്ക് സമീപം കുഴിവിള വീട്ടില്‍ മണിയന്റെ ഭാര്യയാണ് രാജകുമാരിയാണ് പാറയ്ക്കടയില്‍ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നത്. രാവിലെ കനത്തമഴയില്‍ വീടിന് സമീപത്തെ കൂറ്റന്‍ പാറ താഴേക്ക് പതിക്കുകയായിരുന്നു.

 

രാജകുമാറി ശുചിമുറിയിലേക്കു പോകുന്നതിനിടയൊണ് സംഭവമുണ്ടായത്. ശുചിമുറിയുടെ തൊട്ടടുത്ത് എത്തിയപ്പോഴാണ് കൂറ്റന്‍പാറ രാജകുമാരിയുടെ മുകളിലേക്ക് പതിച്ചത്. ഓടി മാറാന്‍ നോക്കിയെങ്കിലും പാറയ്ക്കടിയില്‍ പെട്ടുപോയി. തകര്‍ന്ന ശുചിമുറിക്കും പാറയ്ക്കും ഇടയില്‍ പെട്ട വീട്ടമ്മയെ പാറശാല അഗ്‌നിശമനവിഭാഗവും പൊലീസും ചേര്‍ന്ന് ഒരു മണിക്കൂറിലേറെ ശ്രമിച്ചാണ് പുറത്തെടുത്ത്. വീടിന് സമീപത്തെ മതില്‍ പൊളിച്ചുമാറ്റി ജെസിബി എത്തിച്ചാണ് പാറ നീക്കിയത്. അരയ്ക്ക് താഴെ പരുക്കേറ്റ രാജകുമാരിയെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *