നിപ ഭീതി: കോഴിക്കോട് ഇന്ന് കേന്ദ്ര സംഘം സന്ദർശനം നടത്തും

Spread the love

നിപ സ്ഥിരീകരിച്ച കോഴിക്കോട് ഇന്ന് കേന്ദ്ര സംഘം സന്ദർശിക്കും. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് എത്തുന്നത്. ജില്ലാ കളക്ടറുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ഇവർ ചർച്ച നടത്തും. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലത്തും സംഘം പരിശോധന നടത്തും. വെൻ്റിലേറ്ററിൽ തുടരുന്ന നിപ രോഗിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

 

ചികിത്സയിലുള്ള 43 കാരന് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം മോണോ ക്ലോണല്‍ ആന്റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പുതുതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തില്‍ നാലു പേരും ഹൈ റിസ്‌കില്‍ 16 പേരും ലോ റിസ്‌കില്‍ 67 പേരും അടക്കം 87 പേരാണ് നിപ സമ്പർക്ക പട്ടികയിലുള്ളത്.

 

നേരത്തെ, ആരോഗ്യ മന്ത്രിയും കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രിയും നേരിട്ടെത്തി ക്യാമ്പ് ചെയ്ത് ആരോഗ്യപ്രവർത്തകരെയും ജില്ലാ ഭരണകൂടത്തെയും ജനപ്രതിനിധികളെയും ജനങ്ങളെയും ഒരുമിച്ച് ചേർത്തുനിർത്തി നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് മുൻ മന്ത്രി മുഹമ്മദ്‌ റിയാസ്‌ ആവശ്യപ്പെട്ടിരുന്നു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *