ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു; 2 മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു

Spread the love

ബെംഗളൂരു∙ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു 2 മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലിൽ വീട്ടിൽ ഗീരിഷ്കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്. കെങ്കേരി രാജരാജേശ്വരി ഡെന്റൽ കോളജിന് സമീപത്തായിരുന്നു അപകടം.

 

മൈസൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇരുവരും കെങ്കേരി ബിജിഎസ് നഴ്സിങ് കോളജിലെ ബിഎസ്‌സി നഴ്സിങ് നാലാം വർഷ വിദ്യാർഥികളാണ്.

  • Related Posts

    മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിൽ കൊല്ലപ്പെട്ടു; ബിഹാർ സ്വദേശിയായ പ്രതി പിടിയിൽ

    Spread the love

    Spread the loveചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള ഗുമ്മിഡിപൂണ്ടിയിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പത്തൊൻപതുകാരനായ ബിഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി പരിക്കുകളോടെ മരണത്തിന്…

    24 വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി; ലഹരിമരുന്ന് നൽകി പീഡിപ്പിച്ചത് അഞ്ചംഗ സംഘം

    Spread the love

    Spread the loveലക്നൗ ∙ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പശുക്കൾക്ക് പുല്ലു ശേഖരിക്കാൻ പോയ 24 വയസ്സുകാരിയെ അഞ്ചംഗ സംഘം ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ചാർത്താവൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം.   സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കൃഷിയിടത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *