മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചു; കാൻസർ രോഗിയായ 3 വയസ്സുകാരന് ദാരുണാന്ത്യം

Spread the love

ഭോപാൽ∙ രക്താർബുദത്തിന് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ ഭോപ്പാൽ എയിംസിൽ മരിച്ച കേസിൽ വഴിത്തിരിവ്. കുട്ടിയുടെ ശരീരത്തിലേക്ക് നഴ്‌സ് മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചതാണ് മരണകാരണമെന്ന് ആരോപണം ഉയർന്നിരുന്നു. അന്വേഷണത്തിൽ ഇത് ശരിയാണെന്ന് കണ്ടെത്തി. രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്തു. പൊലീസ് കേസെടുത്തു. കോശങ്ങൾ, മൃതദേഹങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കാനാണ് ഫോർമാലിൻ ഉപയോഗിക്കുന്നത്.

 

2025 ഡിസംബറിലാണ് സംഭവം നടന്നത്. സഗർ ജില്ലയിലെ ബീനാ തഹസിലിലുള്ള കൗർജ ഗ്രാമത്തിലെ താമസക്കാരനായ സിദ്ധാർഥ് യാദവിന്റെ മകൻ സാർദ്ധക് യാദവാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ 2025 ഡിസംബർ 15നാണ് ഭോപാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്. രക്താർബുദത്തിന് ചികിത്സയിലായിരുന്ന കുട്ടി നിരന്തരമായ മെഡിക്കൽ നിരീക്ഷണത്തിലായിരുന്നു.

 

ഡിസംബർ 17ന് രാവിലെയാണ് മാരകമായ പിഴവ് സംഭവിച്ചതെന്നു കുടുംബം ആരോപിക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിങ് ഓഫിസർ കൃത്യമായി പരിശോധിക്കാതെ സിറിഞ്ചിലുണ്ടായിരുന്ന ദ്രാവകം ഐവി ബോട്ടിലിലേക്ക് കുത്തിവയ്ക്കുകയായിരുന്നു. താൻ നഴ്‌സിനെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്ന് കുട്ടിയുടെ പിതാവ് സിദ്ധാർഥ് യാദവ് പറഞ്ഞു.

 

കുത്തിവയ്പ്പെടുത്ത ഉടൻ തന്നെ സാർദ്ധക്കിന്റെ നില വഷളായി. ബോധരഹിതനായ കുട്ടിയെ ഉടൻ തന്നെ പിഐസിയുവിലേക്ക് മാറ്റി. ഡോക്ടർമാർ സിപിആർ ‌നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കുഴഞ്ഞുവീണതിന് പിന്നാലെ ഐവി ബോട്ടിൽ മാറ്റിക്കളയാൻ ആശുപത്രി ജീവനക്കാർ ശ്രമിച്ചതായും കുടുംബം ആരോപിച്ചു. എയിംസിന്റെ ആഭ്യന്തര അന്വേഷണത്തിൽ, സാർദ്ധക്കിന്റെ മരണത്തിന് കാരണം ഐവിയിലൂടെ ഫോർമാലിൻ ശരീരത്തിനുള്ളിൽ എത്തിയതാണെന്ന് കണ്ടെത്തി. നഴ്‌സിങ് ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിന് കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

 

ബയോപ്സി സാംപിളിനായി എടുത്തുവച്ചിരുന്ന ഫോർമാലിൻ സിറിഞ്ചിലാക്കി വാർഡിൽ തുറന്ന നിലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. നഴ്‌സിങ് ഓഫിസർ മധുബാല ശർമയാണ് രാസവസ്തു കുട്ടിയുടെ ശരീരത്തിൽ കുത്തിവെച്ചത്. മറ്റൊരു നഴ്‌സിങ് ഓഫിസറായ അനുക ഫോർമാലിൻ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായും കുറ്റപത്രത്തിൽ പറയുന്നു. എയിംസ് അധികൃതർ രണ്ടുപേരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *