ഇനി വീട്ടിലിരുന്ന് കാണാം ജോര്‍ജ് കുട്ടിയെയും കുടുംബത്തെയും; ദൃശ്യം 3 വ്യാഴാഴ്ച ഒടിടിയില്‍

Spread the love

മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 18-ന് ഒടിടിയിലെത്തും. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്.

 

മലയാളത്തിന് പുറമേ, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും. മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21-നായിരുന്നു ‘ദൃശ്യം 3’ തിയറ്ററില്‍ എത്തിയത്. നാലാം ആഴ്ച പിന്നിടുമ്പോഴാണ് ഒടിടിയിലെത്തുന്നത്. തിയറ്റര്‍ കളക്ഷന് പുറമേ, ഒടിടി- സാറ്റ്ലൈറ്റ് ബിസിനസ് ഉള്‍പ്പെടെ ചിത്രം 300 കോടി നേടിയിരുന്നു.

 

മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത് 2013ലാണ്. രണ്ടാഭാഗം കോവിഡ് കാലത്ത് ഒടിടി റിലീസ് ആയാണ് എത്തിയത്. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, സിദ്ധിഖ്, മുരളി ഗോപി, എസ്തര്‍ അനില്‍, അന്‍സിബ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മിച്ചത്.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *