25 സ്ത്രീകളെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി; പലചരക്കുകട ഉടമ അറസ്റ്റിൽ

Spread the love

സേലം ∙ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചതിനുശേഷം പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ പലചരക്കുകട ഉടമ അറസ്റ്റിൽ. കൊണ്ടെല്ലാം പട്ടിപ്പുത്തൂർ സ്വദേശി മണികണ്ഠനാണ് (43) അറസ്റ്റിലായത്.

 

സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷം ഫോണിലൂടെ ബന്ധം ഉറപ്പിക്കുകയും ശേഷം ഇവരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുന്നതുമാണ് ഇയാളുടെ രീതി. 25ൽ ഏറെ സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. ദൃശ്യങ്ങൾ കാട്ടി പണം ആവശ്യപ്പെടുകയും ലഹരിക്കടത്തിന് കൂട്ടുനിൽക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.

 

ഇത്തരത്തിൽ ഇയാൾ പണം ആവശ്യപ്പെട്ട സ്ത്രീയുടെ പരാതിയെത്തുടർന്നാണ് പിടികൂടുന്നത്. സ്ത്രീയും മണികണ്ഠനുമായുള്ള സംഭാഷണത്തിന്റെ വിഡിയോ പൊലീസ് തെളിവായി ശേഖരിച്ചു. അതേസമയം, പിടിയിലായ മണികണ്ഠൻ ടിവികെ അംഗമാണെന്ന പ്രചാരണം തെറ്റാണെന്ന് ടിവികെ ജില്ലാ സെക്രട്ടറിയും മന്ത്രിയുമായ വിജയ് പാർഥിപൻ അറിയിച്ചു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *