വാഹനാപകടത്തിൽ കൈവിരൽ നഷ്ടമായി, പകരം കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു; കോഴിക്കോട് 37 വയസുകാരനിൽ അപൂർവ ശസ്ത്രക്രിയ വിജയകരം

Spread the love

 

 

 

കോഴിക്കോട്: ആറ് മാസം മുമ്പുണ്ടായ വാഹനാപകടം 37-കാരന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരുന്നു. ഇടത് കൈയിലെ പ്രധാന വിരൽ പൂർണമായും നഷ്ടമായതോടെ ദൈനംദിന കാര്യങ്ങൾ പോലും പ്രയാസകരമായ അവസ്ഥയിലായി. എന്നാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടന്ന അപൂര്‍വ ശസ്ത്രക്രിയ അദ്ദേഹത്തിന് പുതിയ പ്രതീക്ഷ നൽകുകയാണ്. നഷ്ടമായ കൈവിരലിന് പകരമായി കാലിലെ വിരൽ വിജയകരമായി വച്ചുപിടിപ്പിച്ചു.

അപകടത്തിൽ യുവാവിന്റെ ഇടത് കൈയിലെ തള്ളവിരൽ പൂർണമായും വേർപെട്ട നിലയിലായിരുന്നു. തള്ളവിരൽ നഷ്ടമായതോടെ കൈയുടെ പിടുത്തശേഷിയും പ്രവർത്തനക്ഷമതയും കാര്യമായി ബാധിച്ചു. ഇതോടെയാണ് ഡോക്ടർമാർ പുനർനിർമാണ ശസ്ത്രക്രിയയിലൂടെ പുതിയ വിരൽ സ്ഥാപിക്കാൻ തീരുമാനിച്ചത്.

 

‘സെക്കൻഡ് ടോ-ടു-തമ്പ് ട്രാൻസ്ഫർ’ എന്ന സങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് കാലിലെ രണ്ടാമത്തെ വിരൽ കൈയിലെ തള്ളവിരലിന് പകരമായി സ്ഥാപിച്ചത്. എന്നാൽ അതിന് മുമ്പ് നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു.

 

ആദ്യഘട്ടത്തിൽ ‘ട്യൂബ്ഡ് ഗ്രോയിൻ ഫ്ലാപ്പ്’ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൈയിലെ മൃദുകോശങ്ങൾ പുനർനിർമിക്കുകയും ശസ്ത്രക്രിയയ്ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുകയും ചെയ്തു.

 

തുടർന്ന് കഴിഞ്ഞ മാസം 18-നാണ് മൈക്രോവാസ്കുലാർ സെക്കൻഡ് ടോ ട്രാൻസ്ഫർ ശസ്ത്രക്രിയ നടത്തിയത്. ഈ ശസ്ത്രക്രിയയിലൂടെ കാലിലെ വിരൽ കൈയിലേക്ക് മാറ്റിസ്ഥാപിക്കുകയും സൂക്ഷ്മ രക്തക്കുഴലുകളും നാഡികളും പുനഃസംയോജിപ്പിക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ ഡോക്ടർമാർക്ക് സാധിച്ചു.

 

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് റീഹാബിലിറ്റേഷൻ ചികിത്സയും ഫിസിയോതെറാപ്പിയും ആരംഭിച്ചിട്ടുണ്ട്. കൈയുടെ ചലനശേഷിയും പിടുത്തശേഷിയും പരമാവധി വീണ്ടെടുക്കുന്നതിനുള്ള പരിശീലനങ്ങളാണ് ഇപ്പോൾ നടക്കുന്നത്

  • Related Posts

    നിലത്തിറങ്ങാൻ നിമിഷങ്ങൾ മാത്രം, ആകാശത്ത് പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി; പ്രമുഖ വനിത സ്കൈഡൈവർമാർക്ക് ദാരുണാന്ത്യം!

    Spread the love

    Spread the loveകലിഫോർണിയ∙ കലിഫോർണിയയിൽ സംഘടിപ്പിച്ച സ്കൈഡൈവിങ് പരിപാടിക്കിടെ ആകാശത്ത് കൂട്ടിയിടിച്ച് രണ്ട് വനിതാ സ്കൈഡൈവർമാർ മരിച്ചു. സ്കൈഡൈവ് എൽസിനോർ കേന്ദ്രത്തിൽ വെള്ളിയാഴ്ചയാണ് അപകടം നടന്നത്.   ലൈസൻസുള്ള പരിചയസമ്പന്നരായ സ്കൈഡൈവർമാരാണ് അപകടത്തിൽപ്പെട്ടതെന്ന് സ്കൈഡൈവ് എൽസിനോർ അധികൃതർ അറിയിച്ചു. എയർ എമർജൻസി…

    ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം, ഭർത്താവ് കസ്റ്റഡിയിൽ; സംഭവം മറയൂർ പോലീസ് സ്റ്റേഷന് മുന്നിൽ

    Spread the love

    Spread the loveമറയൂർ: മറയൂർ പോലീസ് സ്റ്റേഷനു മുമ്പിൽവെച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കുറത്തികൊടി സ്വദേശി ശിവാനന്ദൻ ആണ് ഭാര്യ സുബ്ബലക്ഷ്മി (48)യെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കുടുംബപ്രശ്നം പരിഹരിക്കാൻ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ആക്രമണം.   കുടുംബപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിലേക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *