നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

Spread the love

ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെ വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചറും ജൂണ്‍ 30 വരെ പ്രവര്‍ത്തിക്കില്ല.

 

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നീക്കം. ജൂണ്‍ 21നാണ് എന്‍ടിഎ പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. പരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാം പ്ലാറ്റ്ഫോമിന് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ എന്‍ടിഎ സ്വാഗതം ചെയ്തു.

 

ടെലിഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നിര്‍ദേശിച്ചതായി എന്‍ടിഎ പ്രസ്താവനയില്‍ പറഞ്ഞു. ജൂണ്‍ 30 വരെ ഇന്ത്യയില്‍ പ്ലാറ്റ്‌ഫോമില്‍ മെസേജ് എഡിറ്റിങ് ഫീച്ചര്‍ ലഭ്യമാക്കരുതെന്നും മന്ത്രാലയം പ്ലാറ്റ്ഫോമിനോട് നിര്‍ദേശിച്ചു. എന്‍ടിഎ അറിയിച്ചു.

  • Related Posts

    ഡാൻസിങ് ഗേളിന്റെ ‘നഗ്നത’ മറച്ചു; പിന്നെ തിരുത്തി: എൻസിഇആർടി 9–ാം ക്ലാസ് പുസ്തകം വിവാദത്തിൽ

    Spread the love

    Spread the loveന്യൂഡൽഹി ∙ സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രശസ്ത അടയാളങ്ങളിലൊന്നായ ‘നൃത്തം ചെയ്യുന്ന പെൺകുട്ടി (ഡാൻസിങ് ഗേൾ)’ എന്ന വെങ്കലശിൽപത്തിന്റെ ‘നഗ്നത’ മറച്ച് എൻസിഇആർടി. 9–ാം ക്ലാസിൽ ഈ അധ്യയന വർഷം ആരംഭിച്ച കലാപഠനത്തിനു വേണ്ടി തയാറാക്കിയ ‘മധുരിമ’…

    23 വയസ്സിനിടെ 19 സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകൾ കീഴടക്കി: രാഷ്ട്രപതിയിൽ നിന്ന് സ്വർണമെഡൽ ഏറ്റുവാങ്ങാൻ 23കാരി

    Spread the love

    Spread the loveറായ്പുരിൽ നിന്നുള്ള ചാരു പാണ്ഡെ എന്ന പെൺകുട്ടിയുടെ ഒരു വിഡിയോ ഇന്ന് സമൂഹമാധ്യമത്തിൽ കനത്ത ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഒന്നല്ല, രണ്ടല്ല, ഒന്നിനുപിറകെ ഒന്നായി 19 കേന്ദ്ര–സംസ്ഥാന സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളിലാണ് ഈ ഇരുപത്തിമൂന്നുകാരി വിജയം കൈവരിച്ചത്. ആയിരക്കണക്കിന് ഉദ്യോഗാർഥികൾ…

    Leave a Reply

    Your email address will not be published. Required fields are marked *