ഡാൻസിങ് ഗേളിന്റെ ‘നഗ്നത’ മറച്ചു; പിന്നെ തിരുത്തി: എൻസിഇആർടി 9–ാം ക്ലാസ് പുസ്തകം വിവാദത്തിൽ

Spread the love

ന്യൂഡൽഹി ∙ സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രശസ്ത അടയാളങ്ങളിലൊന്നായ ‘നൃത്തം ചെയ്യുന്ന പെൺകുട്ടി (ഡാൻസിങ് ഗേൾ)’ എന്ന വെങ്കലശിൽപത്തിന്റെ ‘നഗ്നത’ മറച്ച് എൻസിഇആർടി. 9–ാം ക്ലാസിൽ ഈ അധ്യയന വർഷം ആരംഭിച്ച കലാപഠനത്തിനു വേണ്ടി തയാറാക്കിയ ‘മധുരിമ’ പുസ്തകത്തിലെ ആദ്യ അധ്യായത്തിലാണ് കറുത്ത നിറം ഉപയോഗിച്ച് ഉടൽ മറച്ച രീതിയിൽ ചിത്രം ഉൾപ്പെടുത്തിയത്. സംഭവം വിവാദമായതോടെ യഥാർഥ ചിത്രം തന്നെ ഉൾപ്പെടുത്തി പുസ്തകം പുനഃപ്രസിദ്ധീകരിക്കാൻ എൻസിഇആർടി തീരുമാനിച്ചു.

 

കുട്ടികൾക്ക് അനുയോജ്യമായ ചിത്രമല്ലെന്ന അഭിപ്രായം പാഠപുസ്തക സമിതിയിൽ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണു വിവരം. എൻസിഇആർടിയുടെ പാഠപുസ്തക സമിതി അധ്യക്ഷനായിരുന്ന പ്രഫ. മൈക്കിൾ ഡാനിനോയുടെ ഉൾപ്പെടെ എതിർപ്പു മറികടന്നായിരുന്നു തീരുമാനം. 2300 ബിസിക്കും 1750 ബിസിക്കും ഇടയിലാണ് ശിൽപം നിർമിച്ചതെന്നാണു രേഖകൾ. ലോഹശാസ്ത്ര വിജ്ഞാനത്തിന്റെ തെളിവാണെന്നും സദാചാരം മാറ്റിവച്ച് യാഥാർഥ്യമെന്തെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നുമായിരുന്നു ഡാനിനോയുടെ വാദം. ഡൽഹിയിലെ നാഷനൽ മ്യൂസിയത്തിൽ ശിൽപം കാണാൻ കുട്ടികൾ ഉൾപ്പെടെയുള്ളവർ എത്തുന്നുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടില്ല.

 

അതേസമയം, എൻസിഇആർടിയുടെ സാമൂഹികശാസ്ത്ര പുസ്തകത്തിൽ ഉൾപ്പെടെ ഈ ശിൽപം യഥാർഥ രൂപത്തിൽ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്നുണ്ട്. ആറാം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകത്തിലും ഇതുണ്ട്. സംഗീത നാടക അക്കാദമി അധ്യക്ഷ സന്ധ്യ പുരേച്ചയുടെ നേതൃത്വത്തിലുള്ള സമിതിയാണു കലാപഠനത്തിനു വേണ്ടിയുള്ള പുസ്തകം തയാറാക്കിയത്. ഇത്തരത്തിൽ ചിത്രം ഉൾപ്പെടുത്തിയതിന്റെ കാരണം അറിയില്ലെന്നും പുസ്തകം തയാറാക്കിയ വിദഗ്ധ സമിതിയുടെ തീരുമാനമാണെന്നും ആണ് എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്‌ലാനി ആദ്യം പറഞ്ഞത്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *