എസ്ഐ ആയി വഴിവിട്ടു നിയമനം; ഷിനു ചൊവ്വയെ പുറത്താക്കും, പരിശീലനം നിർത്താൻ ഉത്തരവ്

Spread the love

തിരുവനന്തപുരം ∙ പിണറായി വിജയൻ സർക്കാരിന്റെ കാലത്തു മാനദണ്ഡങ്ങൾക്കു വിരുദ്ധമായി, ബോഡിബിൽഡർ താരം ഷിനു ചൊവ്വയ്ക്കു പൊലീസിൽ എസ്ഐയായി നിയമനം നൽകിയ നടപടി സർക്കാർ റദ്ദാക്കും. ഇതിനു മുന്നോടിയായി ഷിനു ചൊവ്വയുടെ എസ്ഐ പരിശീലനം നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.

 

ശരീരസൗന്ദര്യ മത്സരവിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി പിണറായി സർക്കാർ നിയമനം നൽകിയത് വിവാദമായിരുന്നു. ഇരുവരുടെയും പാർട്ടി ബന്ധം കണക്കിലെടുത്താണ് നിയമനം എന്നായിരുന്നു ആരോപണം. പിഎസ്‌സിയെ ഒഴിവാക്കി നിയമനം നൽകാൻ ശ്രമം നടന്നെങ്കിലും ശാരീരികക്ഷമതാ പരീക്ഷയിൽ ഇരുവരും പരാജയപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥർ എതിർത്തെങ്കിലും അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് തീരുമാനത്തിലുറച്ചുനിന്നു.

 

പിന്നാലെ, കായികക്ഷമത പരീക്ഷയിൽ തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്ഐ ആയി നിയമിച്ചുകൊണ്ട് ഡിജിപി റാവാഡ എ.ചന്ദ്രശേഖർ ഉത്തരവിറക്കുകയായിരുന്നു. ഒരുവർഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവർക്കും എസ്ഐ ആയി നിയമനം നൽകാനായിരുന്നു ഉത്തരവ്.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *