വെൽഡൺ ഷാജി! അപകടത്തിൽപെട്ട സ്ത്രീയുടെ വസ്ത്രം പൂർണമായി കീറി; ഉടുമുണ്ടഴിച്ചു നൽകി യുവാവ്

Spread the love

തൃപ്പൂണിത്തുറ ∙ അപകടത്തിൽപെട്ടു വസ്ത്രം കീറിയ സ്ത്രീക്കു ഉടുമുണ്ടഴിച്ചു നൽകി ചായ വിൽപനക്കാരൻ. കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ എം.ആർ. ഷാജിയാണ് മുണ്ടു നൽകിയത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജംക്‌ഷനിലായിരുന്നു സംഭവം. സൈക്കിളിൽ കടകളിൽ ചായ നൽകാനായി എത്തിയപ്പോഴാണ് ഷാജി അപകടം കണ്ടത്.

 

ബസിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെ തുടർന്ന് വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയി. ഇവരെ എഴുന്നേൽപ്പിച്ചയുടൻ ഷാജി ഉടുത്തിരുന്ന മുണ്ട് അഴിച്ചു നൽകി. പിന്നീടു സമീപത്തെ കടയിൽ നിന്നാണു ഷാജി മറ്റൊരു മുണ്ട് വാങ്ങിയുടുത്തത്. പരുക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • Related Posts

    മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

    Spread the love

    Spread the loveകാസര്‍കോട്: മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചെന്ന് എസ്എഫ്‌ഐ നേതാവിനെതിരെ പരാതി. എസ്എഫ്‌ഐ കാസര്‍കോട് ജില്ലാ ഭാരവാഹിക്കെതിരെയാണ് എസ്എഫ്‌ഐ ഏരിയാകമ്മിറ്റി അംഗമായ ദ്യാര്‍ഥിനി പരാതി നല്‍കിയത്. സിപിഎം ജില്ലാ നേതൃത്വത്തിനാണ് പരാതി നല്‍കിയിട്ടുള്ളത്.   ഏരിയാതലത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ്…

    സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

    Spread the love

    Spread the loveതിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സ്ത്രീ സൗജന്യയാത്രാ പദ്ധതിയായ പ്രിയദര്‍ശിനിക്ക് തിരിച്ചടി. കെഎസ്ആര്‍ടിസിയ്ക്ക് പല റൂട്ടുകളിലും ഓര്‍ഡിനറി സര്‍വീസില്ലാതിരുന്നതാണ് സ്ത്രീ യാത്രക്കാരെ നിരാശരാക്കിയത്.   ചില റൂട്ടുകളില്‍ ആവശ്യത്തിലധികം ഓര്‍ഡിനറി ബസ് സര്‍വീസുള്ളപ്പോള്‍ മറ്റു ചില റൂട്ടുകളില്‍ സിറ്റി ഫാസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *