മുടി വെട്ടാൻ ആപ് അധിഷ്ഠിത സ്ഥാപനത്തിൽ 350 രൂപ; ആപ്പുകൾ കീശ ചോർത്തുമോ? ചർച്ചയായി യുവാവിന്റെ പോസ്റ്റ്

Spread the love

മുംബൈ ∙ ഫോൺ സ്ക്രീനിൽ ഒന്നു തൊട്ടാൽ വീട്ടുമുറ്റത്തു സേവനങ്ങളെത്തിക്കുന്ന ആപ് അധിഷ്ഠിത കമ്പനികളുടെ പ്രവർത്തനം യഥാർഥത്തിൽ കീശ ചോർത്തുന്നുണ്ടോ? മുംബൈ നിവാസിയായ അനിരുദ്ധ് കേജ്‌രിവാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച അനുഭവമാണ് ഇപ്പോൾ രാജ്യത്തെ ഡിജിറ്റൽ ഉപയോക്താക്കൾക്കിടയിലെ പ്രധാന ചർച്ചകളിലൊന്ന്. മുടി വെട്ടാൻ ആപ് അധിഷ്ഠിത സ്ഥാപനം 350 രൂപ ഇൗടാക്കുമ്പോൾ സാധാരണ ബാർബർ ഷോപ്പ് വാങ്ങുന്നത് 60 രൂപയാണെന്ന പോസ്റ്റാണു ചർച്ചയായത്.

 

പുതിയ സ്ഥലത്തേക്കു താമസം മാറിയ അനിരുദ്ധ്, മുടി വെട്ടാനായി അടുത്തുള്ള സലൂൺ തേടിയപ്പോൾ, ഗൂഗിൾ മാപ് ഒന്നര കിലോമീറ്ററുണ്ടെന്നു കാണിച്ചു. അത്രയും ദൂരം നടക്കാനുള്ള മടി കാരണം സ്വകാര്യ ഹോം സർവീസ് ആപ് വഴി 350 രൂപയ്ക്കു മുടി വെട്ടാൻ ബുക്ക് ചെയ്തു. എന്നാൽ ജീവനക്കാരന്റെ ബൈക്ക് കേടായതിനെ തുടർന്നു സേവനം ലഭിക്കാൻ വൈകിയതോടെ, ബുക്കിങ് റദ്ദാക്കി പുറത്തിറങ്ങിയ അനിരുദ്ധ് തന്റെ ഫ്ലാറ്റിനു തൊട്ടടുത്തു തന്നെ ഒരു സാധാരണ ബാർബർ ഷോപ്പ് കണ്ടെത്തി, മുടി വെട്ടി. ചെലവ് വെറും 60 രൂപ!. പലപ്പോഴും നമ്മുടെ സൗകര്യത്തിനായോ അലസത കാരണമോ നൽകേണ്ടി വരുന്ന വില അഞ്ചിരട്ടിയോളമാണെന്നാണ് അനിരുദ്ധ് പറയുന്നത്.

 

പോസ്റ്റ് പ്രചരിച്ചതോടെ ഒട്ടേറെപ്പേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ലോക്കൽ കടകളെ പ്രോത്സാഹിപ്പിക്കണമെന്നും ആപ്പുകൾ വൻ കൊള്ളയാണു നടത്തുന്നതെന്നും ഒരു വിഭാഗം വാദിച്ചപ്പോൾ, അപരിചിതമായ നഗരങ്ങളിൽ കടകൾ തപ്പിനടക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ആപ്പുകൾ നൽകുന്ന സൗകര്യം ചെറുതല്ലെന്നാണു മറുവിഭാഗത്തിന്റെ പക്ഷം.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *