പത്താം ക്ലാസുകാരിയെ ബന്ധുക്കള്‍ പീഡനത്തിന് ഇരയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍; രണ്ടുപേര്‍ ഒളിവില്‍

Spread the love

ആലപ്പുഴ: ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തതായും രണ്ട് പേര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

 

വീയപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി സുഹൃത്തിനൊപ്പം ആലപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ പോയിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും കണ്ടെത്തി.

 

പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പറയുന്നത് പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂവരും പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളാണ്. പെണ്‍കുട്ടി അച്ഛന്റെ കൂടെയാണ് താമസം. അമ്മ ഒപ്പമില്ലെന്നാണ് വിവരം. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തതയാണ് പൊലീസ് പറഞ്ഞു.

  • Related Posts

    ഛായാഗ്രാഹകൻ ഷാജികുമാർ കുഴഞ്ഞു വീണ് മരിച്ചു

    Spread the love

    Spread the loveകൊച്ചി: പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു. കൊച്ചിയിലാണ് അന്ത്യം. സിനിമ സെറ്റിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം മോർച്ചറിയിൽ.   രണ്ട് ദിവസം മുൻപ് ആലപ്പുഴയിൽ ദിലീപ്…

    ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ പൂട്ടാനുള്ള നീക്കത്തിനെതിരെ കോഴിക്കോട് വ്യാപക പ്രതിഷേധം

    Spread the love

    Spread the loveകോഴിക്കോട്: പോസ്റ്റൽ ഡയറക്ടറേറ്റിന്റെ പുനഃസംഘടന ഉത്തരവുകളെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പോസ്റ്റ് ഓഫീസുകൾ പൂട്ടാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. വടകര, കൊയിലാണ്ടി, മാഹെ തുടങ്ങിയ പ്രദേശങ്ങളിലെ ഗ്രാമീണ-നഗര പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ഭരണസമിതികളും…

    Leave a Reply

    Your email address will not be published. Required fields are marked *