‘മദ്യപിച്ച് വണ്ടിയോടിക്കുന്നതിനിടെ പൊലീസ് വന്നു; രക്ഷപ്പെടാൻ കൂട്ടുകാരന്‍ പറഞ്ഞ കാര്യം ചെയ്തു, ആകെ തമാശയായി’

Spread the love

ഒരു സൺ‌ഡേ ആയിട്ട് കിടന്നുറങ്ങാം എന്ന് വിചാരിച്ചിരുന്നപ്പോഴാണ് റൂമിൽ ഭയങ്കര ബഹളം, എന്താണെന്നു നോക്കിയപ്പോൾ സഹപ്രവർത്തകനായ സിന്റോ റൂമിൽ കിടന്നു ബഹളം വെക്കുന്നതാണ് കണ്ടത്. അവധി ആയതു കൊണ്ട് എല്ലാവരും കൂടി പുറത്തു പോയി ഒന്ന് കറങ്ങിയിട്ടു വരാം എന്നാണ് പ്ലാൻ. മറ്റുള്ള സുഹൃത്തുക്കളായ കൃഷ്ണ കുമാറിനെയും ഷാജഹാനെയും രഞ്ജിത്തിനെയും വിളിച്ചുണർത്തി പ്ലാനിങ് ആരംഭിച്ചു, കൂടെ ഞാനും. എന്റെ പേര് റമീസ്… ഞങ്ങൾ ദുബൈയിലെ ഒരു പ്രമുഖ കമ്പനിയിൽ ഒരുമിച്ചു വർക്ക് ചെയ്യുന്നവരാണ്.

 

കുറെ നേരത്തെ പ്ലാനിങ്ങിനുശേഷം നേരെ മരുഭൂമിയിൽ പോയി ഒരു ടെന്റ് അടിച്ചു ഒന്ന് എന്‍ജോയ് ചെയ്യാമെന്ന് വിചാരിച്ചു. പിന്നെല്ലാം ഷടപെടെ എന്നായിരുന്നു, കുളിക്കുന്നു, അലക്കുന്നു അങ്ങനെ ആകെ ഒരു ബഹളമയം. എന്തായാലും 11 മണി ആയപ്പോഴേ എല്ലാവരും റെഡി ആയി കമ്പനി വണ്ടി ഉണ്ട്, ഉള്ളതിൽ സിന്റോക്ക് മാത്രമേ ലൈസൻസ് ഉള്ളു. അവൻ വണ്ടി എടുത്തു, നേരെ മാർക്കറ്റിലേക്ക് ബാര്‍ബി ക്യു ചെയ്യാനുള്ള സാധനങ്ങളും എല്ലാം വാങ്ങി നോക്കിയപ്പോൾ ഒരു മണിയോളമായി എല്ലാവര്‍ക്കും വിശപ്പും തുടങ്ങി.

 

നേരെ അടുത്തുള്ള ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിക്കാൻ നേരം ചിലർക്ക് ഒന്ന് മിനുങ്ങാൻ മോഹം, നേരെ ബാറിലേക്ക്. കഴിക്കുന്ന എല്ലാവരും നല്ലവണ്ണം മൂഡ് ആയി. കൂട്ടത്തിൽ സിന്റോക്കും ഒരു മോഹം പക്ഷേ വണ്ടി ഓടിക്കേണ്ടതല്ലേ പകരം അവനാവശ്യമുള്ളതു പാക്ക് ചെയ്തു വാങ്ങി, എന്തായാലും മരുഭൂമിയിലേക്കല്ലേ അവിടെ നിന്ന് അടിക്കാം, കുറച്ചു നേരം അവിടെ റസ്റ്റ് എടുക്കുമ്പോൾ അതിന്റെ ഹാങ് ഓവർ മാറിക്കൊള്ളും.

 

അരമണിക്കൂർ ഡ്രൈവിനുശേഷം കുറച്ചു ആളൊഴിഞ്ഞ ഒരിടത്തു വണ്ടി നിർത്തി അവിടെ തമ്പടിക്കാം എന്ന് വിചാരിച്ചു. ഞങ്ങൾ സാധനങ്ങൾ ഇറക്കി ടെന്റ് അടിക്കുന്ന സമയത്തേക്ക് സിന്റോ കൊണ്ട് വന്ന സാധനം അടിച്ചു നല്ല രീതിയിൽ ഫോമിലേക്കായി. പിന്നെ കുറച്ചു നേരം ഞങ്ങൾ പാട്ടും കളിയും ഒക്കെയായി സമയം പോലും നോക്കാതെ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോഴാണ് സിന്റോയുടെ കൂർക്കം വലി കേട്ടത് ചെന്ന് നോക്കിയപ്പോൾ അവൻ ടെന്റിൽ കിടന്നു നല്ല ഉറക്കം. ഇനി എങ്ങനെ തിരിച്ചു പോകും ഞങ്ങൾക്കാർക്കും ലൈസൻസ് കിട്ടിയിട്ടില്ല ഇതുവരെ, ലൈസൻസ് ഉള്ളവനാകട്ടെ കണ്ട മദ്യം ഒക്കെ വാരി വലിച്ചു കുടിച്ചു കിടന്നുറങ്ങുകയാണ്.

 

ഭക്ഷണം ഉണ്ടാക്കലും പാട്ടും കളിയുമായി സമയം ഇങ്ങനെ നീണ്ടു പൊയ്ക്കൊണ്ടിരുന്നു. സൂര്യൻ പോയി ഒളിക്കാൻ തുടങ്ങിയിരിക്കുന്നു. ഞങ്ങൾ ടെന്റ് അടിച്ച സ്ഥലങ്ങളിൽ കറങ്ങി നടന്ന ഒട്ടകങ്ങൾ പോലും പോയി മറഞ്ഞു, ഞങ്ങൾ കത്തിച്ചു വച്ച ഫ്ലാഷ് ലൈറ്റുകൾക്ക് പുറമെ ഇനിയും ഞങ്ങള്‍ക്ക് വെളിച്ചം നൽകുവാനായി ചന്ദ്രൻ അതിന്റെ പൂർണതയോടു കൂടി ഞങ്ങളെയും നോക്കി നിൽക്കുന്നുമുണ്ട്. എന്നിട്ടും സിന്റോ മാത്രം ഇപ്പോഴും ഉറക്കം. അങ്ങിങ്ങായി നിൽക്കുന്ന ആൾക്കാരും പതിയെ പോയി മറഞ്ഞു തുടങ്ങിയിരിക്കുന്നു, അതോടൊപ്പം സിന്റോയുടെയും ബോധം പതിയെ വന്നു തുടങ്ങിയിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവനു ഒരു മോഹം ആ മണലിൽ വണ്ടി ഒന്ന് ഡ്രിഫ്ട് ചെയ്തു കളിക്കുവാൻ. ഞങ്ങൾ എല്ലാം നിരുത്സാഹപ്പെടുത്തിയിട്ടും അവനു ഒരു കുലുക്കവുമില്ല എന്തോ ആയിക്കോട്ടെ എന്ന് പറഞ്ഞു ഞങ്ങൾ അനുവാദം കൊടുത്ത് മുതൽ അവൻ വണ്ടി എടുത്തു മണലിൽ ഓടിക്കുവാൻ തുടങ്ങി. ഞങ്ങൾ മാത്രമല്ല അവിടെയുള്ള മറ്റുള്ളവരും വാഹനം അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഒരു പൊലീസ് ജീപ്പ് അത് വഴി വന്നത് ശ്രദ്ധയിൽ പെട്ടത്. അവർ മണലിൽ വാഹനം ഓടിക്കുന്ന എല്ലാവരോടും എന്തൊക്കെയോ സംസാരിക്കുന്നതും അവരുടെ ലൈസൻസ് ചെക്ക് ചെയ്യുന്നതും ശ്രദ്ധയിൽ പെട്ടതോടു കൂടി എല്ലാവരുടെയും ഉള്ളിൽ ഒരു മിന്നൽ പിണർ വീണത്. നമ്മുടെ വണ്ടി ചെക്ക് ചെയ്യുക ആണെങ്കിൽ, പ്രതേകിച്ചു ഡ്രൈവർ മദ്യപിച്ചതു ശ്രദ്ധയിൽ പെട്ടാൽ ഈ രാജ്യത്തെ നിയമം അനുസരിച്ചു വലിയ ശിക്ഷ ആണ് കിട്ടുവാൻ പോകുന്നത്, എന്ത് ചെയ്യും ഇനി എല്ലാവര്‍ക്കും ആകെ ടെൻഷൻ, പൊലീസുകാരാകട്ടെ അടുത്ത് ആകാറുമായി, എന്ത് ചെയ്യും?

 

പെട്ടെന്നാണ് രഞ്ജിത് ഒരു ഐഡിയ പറഞ്ഞത് കുറച്ചു ആട്ടിൻ കാഷ്ഠം എടുത്തു വായിലിട്ടാൽ മദ്യത്തിന്റെ സ്മെല്‍ അറിയാൻ പറ്റില്ല, ചെക്ക് ചെയ്‌താലും പിടിക്കപ്പെടില്ല, ആട്ടിൻ കാഷ്ഠത്തിനു എവിടെ പോകാൻ നോക്കിയപ്പോൾ കൃഷ്ണ കുമാർ എവിടെ നിന്നോ കുറച്ചു ഒട്ടകത്തിന്റെ കാഷ്ഠം കൊണ്ട് വന്നു തത്കാലം ഇത് വായിലിടാൻ പറഞ്ഞു. ഒരു സൈഡിൽ മദ്യത്തിന്റെ ലഹരി മറ്റൊരു സൈഡിൽ പേടി രണ്ടിന്റെയും സമ്മർദത്തിനൊടുവിൽ സിന്റോ അതെടുത്തു വായിലിട്ടു, ഇനി പേടിക്കാൻ ഒന്നുമില്ല. പൊലീസുകാർ അടുക്കുകയാണ് ഒരു ചെറിയ പേടി, പെട്ടെന്നാണ് അത് സംഭവിച്ചത് അടുത്ത് വന്ന പൊലീസുകാർ പെട്ടെന്ന് തിരിച്ചു പോയി ഞങ്ങൾക്കൊരു സലാം മാത്രം പറഞ്ഞു കൊണ്ട്. തിരിഞ്ഞു നോക്കിയപ്പോൾ സിന്റോ പൊട്ടി തെറിക്കുകയാണ് കൃഷ്ണ കുമാറിനോട്, വായിലാകെ ഒട്ടകത്തിന് കാഷ്ഠം, ഞങ്ങൾക്ക് ആണെങ്കിൽ ചിരി അടക്കാനും പറ്റുന്നില്ല എന്തായാലും അതോടു കൂടി മദ്യപാനം എന്നൊരു സംഗതി സിന്റോ ഉപേക്ഷിച്ചു. ഒട്ടക കാഷ്ഠത്തിന്റെ ഒരു പവറേ.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *