നീറ്റ് ആയി നടക്കട്ടെ: നീറ്റ് – യുജി പുനഃപരീക്ഷ ഇന്ന്, പരീക്ഷ ഉച്ചയ്ക്ക് 2 മണി മുതൽ

Spread the love

ന്യൂഡൽഹി ∙ ചോദ്യച്ചോർച്ചയ്ക്കു പിന്നാലെ റദ്ദാക്കിയ നീറ്റ് –യുജിയുടെ പുനഃപരീക്ഷ ഇന്നു രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലും നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. 22 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് 6.20 വരെ സമയം അനുവദിച്ചിട്ടുണ്ട്. മേയ് മൂന്നിന് നടന്ന പരീക്ഷയ്ക്കു പിന്നാലെ, ചോദ്യപ്പേപ്പർ ചോർന്നെന്ന വിവരം പുറത്തായതോടെയാണ് പരീക്ഷ റദ്ദാക്കിയത്.

 

പരീക്ഷ സുഗമമായി നടപ്പാക്കാനുള്ള തയാറെടുപ്പ് പൂർത്തിയായെന്ന് ദേശീയ പരീക്ഷാ ഏജൻസിയും ദേശീയ വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. ചോദ്യച്ചോർച്ച ആരോപിച്ച് ടെലിഗ്രാം‌ ആപ് താൽക്കാലികമായി നിരോധിച്ചതിനിടയിലും വിപിഎൻ വഴി ടെലിഗ്രാമിലൂടെ വ്യാജ നീറ്റ് ചോദ്യക്കടലാസ് വിറ്റ പത്തൊൻപതുകാരൻ രാജസ്ഥാനിൽ പിടിയിലായി. പുനഃപരീക്ഷയ്ക്കായി അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികൾ അഡ്മിറ്റ് കാർഡ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പരീക്ഷാകേന്ദ്രങ്ങളിൽ രാവിലെ 11നും 1.30നും ഇടയിൽ റിപ്പോർട്ട് ചെയ്യണമെന്ന് എൻടിഎ അറിയിച്ചു. വൈകിയെത്തുന്നവരെ പരീക്ഷാകേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല.

 

ചോദ്യപ്പേപ്പർ വ്യോമസേന എയർലിഫ്റ്റ് ചെയ്താണ് എത്തിക്കുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥർ ഓരോ സംസ്ഥാനങ്ങളിലും പരീക്ഷാനടത്തിപ്പ് ഏകോപിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. 95,000 മുറികളിലായി നടത്തുന്ന പരീക്ഷയിൽ 1,38.560 സിസിടിവികളാണ് സ്ഥാപിച്ചിട്ടുള്ളത്. 51,311 ജാമറുകളും ഘടിപ്പിച്ചിട്ടുണ്ടെന്നും എൻടിഎ പ്രസ്താവനയിൽ അറിയിച്ചു.

  • Related Posts

    പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്

    Spread the love

    Spread the loveന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുലിനെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. യൂണിഫോമില്‍ നെയിംബോര്‍ഡ് വയ്ക്കാത്ത പൊലീസുകാരും മഫ്ടിയിലുള്ള…

    ആൺസുഹൃത്തിനെയും യുവതിയെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

    Spread the love

    Spread the loveകോയമ്പത്തൂർ ∙ ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. സസ്പെൻഷനു പിന്നാലെയാണ് വിനോദ് കുമാറിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *