പാർക്കിങ്ങിനെച്ചൊല്ലി തർക്കം: യുവതിയെ കുത്തിക്കൊന്നു, പ്രായപൂർത്തിയാവാത്തയാൾ പ്രതി

Spread the love

ന്യൂഡൽഹി∙ പാർക്കിങ്ങിന്റെ പേരിലുള്ള തർക്കത്തെത്തുടർന്ന് യുവതിയെ കുത്തിക്കൊലപ്പെടുത്തി. ഭർത്താവിന് ഗുരുതര പരുക്ക്. ബിന്ദാപ്പുരിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ ആരതിയാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഇവരുടെ ഭർത്താവ് വിക്കി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലാണ്.

റോഡരികിൽ മോട്ടർസൈക്കിൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദമ്പതിമാരും അയൽവാസികളായ യുവാക്കളും തമ്മിൽ തർക്കമുണ്ടാകുകയും ഇതേത്തുടർന്ന് യുവാക്കൾ ഇവരെ കുത്തുകയുമായിരുന്നു. ആരതിയുടെ പിതാവാണ് പൊലീസിനെ വിവരമറിയിച്ചത്.

 

പ്രദേശവാസിയായ പപ്പു എന്നയാളും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. പപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ട മറ്റു പ്രതിക്കായി തിരച്ചിൽ തുടരുന്നു.

  • Related Posts

    ‘പണി’ക്കു ശേഷം ‘ഒറ്റക്കൊമ്പനി’ൽ നായികയായി അഭിനയ; പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റർ പുറത്ത്

    Spread the love

    Spread the loveശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനി’ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ താരത്തിന്റെ…

    ‘ഇന്ന് രാത്രിയോടെ നിന്റെ കഥ കഴിക്കും; വിധവയെ കണ്ടിട്ടുണ്ടോ’: പാർക്കിങ്ങിന്റെ പേരിൽ പല തവണ ഭീഷണി, അവസാനം വെടിവയ്പ്പ്…

    Spread the love

    Spread the loveഫരീദാബാദ് ∙ അയൽവാസികൾ തമ്മിൽ കാലങ്ങളായി നിലനിന്നിരുന്ന തർക്കമാണ് ഫരീദാബാദിൽ അരുംകൊലയിൽ കലാശിച്ചത്. പരംജിത്തിന്റെ വീട്ടുകാരും മോനുവിന്റെ കുടുംബവും തമ്മിൽ പാർക്കിങ്ങിന്റെ പേരിലും പാർക്കിങ് സ്ഥലത്ത് നായ വിസർജിക്കുന്നതിന്റെ പേരിലും പലപ്പോഴും തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ മോനു ശർമ…

    Leave a Reply

    Your email address will not be published. Required fields are marked *