നെയ്ക്കുപ്പയിൽ വീണ്ടും കാട്ടാന ആക്രമണം; വൻ കൃഷിനാശം

Spread the love

 

വയനാട്: പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പയിൽ കാട്ടാനയുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായ കൃഷിനാശം വരുത്തി. കായ്ഫലമുള്ള തെങ്ങുകൾ ഉൾപ്പെടെ കുത്തിമറിച്ചതോടെ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി.

 

കോടികൾ മുടക്കി ആരംഭിച്ച ക്രാഷ് ഗാർഡ് ഫെൻസിംഗിന്റെ നിർമ്മാണം പാതിവഴിയിൽ നിലച്ചതാണ് ആനകൾ എളുപ്പത്തിൽ നാട്ടിലിറങ്ങാൻ കാരണമെന്ന് കർഷകർ പറയുന്നു. നിലവിൽ നാട്ടുകാരും വനംവവകുപ്പും ചേർന്ന് സ്ഥാപിച്ച താൽക്കാലിക തൂക്കുവേലി മറികടന്നാണ് ആനകൾ എത്തുന്നത്.

 

കഴിഞ്ഞ നാലാഴ്ചയായി പ്രദേശത്ത് ഇറങ്ങുന്ന ഒറ്റയാനാണ് പ്രധാനമായും കൃഷി നശിപ്പിക്കുന്നത്. ചെഞ്ചടി ബിനോയിയുടെ പുരയിടത്തിലെ തെങ്ങ് കുത്തിമറിച്ചപ്പോൾ സമീപത്തെ കാപ്പിമരങ്ങളും നശിച്ചു. പ്രദേശത്തെ ഒരു ചെറിയ കടയോട് ചേർന്നുള്ള വാഴകളും ആന നശിപ്പിച്ചിട്ടുണ്ട്. കാട്ടാനയെ തുരത്താനും വേലി നിർമ്മാണം പുനരാരംഭിക്കാനും അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

  • Related Posts

    എന്തുകൊണ്ട് ഗേൾസ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ഒളിച്ചോടുന്നു?

    Spread the love

    Spread the loveതലശ്ശേരി ∙ എരഞ്ഞോളിയിലെ ഗേൾസ് ചിൽഡ്രൻസ് ഹോമിൽനിന്നു കുട്ടികളെ കാണാതാകുന്നതു പതിവാകുന്നു. കഴിഞ്ഞദിവസം പുലർച്ചെ കാണാതായ 4 കുട്ടികളെ എറണാകുളത്തുനിന്നു കണ്ടെത്തിയെങ്കിലും സംഭവങ്ങൾ അടിക്കടി ആവർത്തിക്കുന്നതു നടത്തിപ്പിന്റെ പാളിച്ചയായി ചൂണ്ടിക്കാണിക്കുന്നു. വീടുവിട്ടിറങ്ങുന്ന പെൺകുട്ടികൾ, ജോലിസ്ഥലത്തുനിന്നു രക്ഷപ്പെട്ട് അലയുന്നവർ, മാതാപിതാക്കളോ…

    കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ…

    Leave a Reply

    Your email address will not be published. Required fields are marked *