ലൈവ് ഷോയ്ക്കിടെ ഇമെയിൽ ഓർമ്മിപ്പിച്ച് യുവതി, വേദിയിൽ വെച്ചുതന്നെ മറുപടി നൽകി നിഖിൽ കാമത്ത്

Spread the love

ഇമെയിലുകൾ കൂനകൂടാത്ത അക്കൗണ്ട് ഉടമകൾ വിരളമായിരിക്കും. പ്രധാനപ്പെട്ട മെയിലുകൾ കാണാതെ പോയാലോ? ഓൺലൈൻ സ്റ്റോക് ബ്രോക്കറേജ് പ്ലാറ്റ്ഫോമായ സെറോദ സഹസ്ഥാപകനും ശതകോടീശ്വരനുമായ നിഖിൽ കാമത്തിന് തികച്ചും അപ്രതീക്ഷിതമായ അനുഭവം ഒരു ലൈവ് പരിപാടിക്കിടെ ഉണ്ടായി. സംഭവത്തിന്റെ വീഡിയോ ഒരു പറ്റം ടെക്കികൾ ഏറ്റെടുത്തിരിക്കുകയാണ്.

 

താൻ അയച്ച ഇമെയിലിന് മാസങ്ങളായിട്ടും മറുപടി നൽകിയില്ലെന്ന് കാണിച്ച് നന്ദിനി ജെയിൻ എന്ന യുവതി സദസ്സിൽ വെച്ച് അദ്ദേഹത്തെ നേരിട്ട് ചോദ്യം ചെയ്യുകയായിരുന്നു. നിറഞ്ഞ സദസ്സിൽ നടന്ന രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

 

നിഖിൽ കാമത്തും കോമഡി താരം തന്മയ് ഭട്ടും പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു ഈ ‘ട്വിസ്റ്റ്’. സദസ്സിലുള്ളവർക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള സമയത്താണ് നന്ദിനി മൈക്ക് കൈക്കലാക്കിയത്.

 

“നിങ്ങൾക്ക് ചെയ്തുതരാൻ കഴിയുന്ന മൂന്ന് കാര്യങ്ങൾ ഇതാ എന്ന് വ്യക്തമാക്കുന്ന ഇമെയിലുകൾക്ക് നിങ്ങൾ മറുപടി നൽകുമെന്ന് പറയാറുണ്ടല്ലോ. ഞാനും അതുതന്നെയാണ് ചെയ്തത്. ഡിസംബർ 9-ന് ഞാൻ അയച്ച ഇമെയിൽ ദാ ഇപ്പോഴും എൻ്റെ കയ്യിലുണ്ട്, പക്ഷേ ഒരു മറുപടിയും കിട്ടിയില്ല!’ ഫോൺ ഉയർത്തിക്കാട്ടി നന്ദിനി പറഞ്ഞപ്പോൾ സദസ്സിൽ ചിരിപൊട്ടി.

 

അദ്ദേഹത്തിൻ്റെ ഇരുപത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള ‘WTF’ പോഡ്‌കാസ്റ്റ് എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചായിരുന്നു ഇമെയിൽ. സുഹൃത്തുക്കളും പ്രമുഖരും ഉൾപ്പടെ അതിഥികളായെത്തുന്ന നിഖിൽ കാമത്തിൻ്റെ പോഡ്കാസ്റ്റ് സീരിസാണ് WTF. ചോദ്യം കേട്ട് നിഖിൽ കാമത്ത് ഒന്ന് അമ്പരന്നെങ്കിലും, ഉടൻ തന്നെ ചിരിച്ചുകൊണ്ട് ക്ഷമ പറയുന്നുണ്ട്. ദിവസേന വരുന്ന മെയിലുകളുടെ എണ്ണം കാരണമാണ് വിട്ടുപോയതെന്നും ആശയം കൊള്ളാമെന്നും പറഞ്ഞ നിഖിൽ, നിങ്ങൾ ഇത് ഇവിടെ ഉന്നയിച്ച സ്ഥിതിക്ക് ഞാൻ ഇപ്പോൾ തന്നെ ഇതിന് മറുപടി നൽകാം എന്ന് ഉറപ്പും നൽകി.

 

തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൻ്റെ ക്യാപ്ഷനിൽ നന്ദിനി പിന്നീടെന്ത് സംഭവിച്ചുവെന്ന് കുറിക്കുന്നുണ്ട്. “പ്ലോട്ട് ട്വിസ്റ്റ്! അദ്ദേഹം തൻ്റെ വാക്ക് പാലിക്കുകയും എൻ്റെ ഇമെയിലിന് മറുപടി നൽകുകയും ചെയ്തു’- അവർ കമന്റിൽ കുറിച്ചു.

 

വലിയൊരു സദസ്സിന് മുന്നിൽ വെച്ച് നിഖിൽ കാമത്തിനെപ്പോലൊരാളോട് ധീരമായി ചോദ്യം ചോദിച്ച നന്ദിനിയുടെ കോൺഫിഡൻസിനെയും ഒട്ടും ജാഡയില്ലാതെ തെറ്റ് സമ്മതിച്ച് മറുപടി നൽകിയ നിഖിലിൻ്റെ നിലപാടിനെയും കയ്യടികളോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *