യൂണിഫോമില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാര്‍ക്ക് സര്‍ക്കുലർ

Spread the love

 

 

പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി ഡിജിപി.

 

ഇത് സംബന്ധിച്ച്‌ സര്‍ക്കുലര്‍ പുറത്തിറക്കി. നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

 

പൊലീസ് സേനയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിയമപരിപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം എന്നാണ് നിര്‍ദേശം. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പരിപാടികളില്‍ പങ്കെടുക്കുകയും റീല്‍സ് ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

 

ഔദ്യോഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ ഇത്തരത്തില്‍ യൂണിഫോം ധരിച്ചുകൊണ്ട് മറ്റുമതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാന്‍ പാടില്ല. സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ക്ക് നിർദേശവുമായാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

  • Related Posts

    മധ്യവയസ്കയെ വീടിനു സമീപം തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

    Spread the love

    Spread the loveഇടുക്കി: ശാന്തൻപാറ ചേരിയാർ സ്വദേശിയായ റാണി (55) എന്ന മധ്യവയസ്കയെ വീടിന് സമീപം അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശരീരത്തിൽ നിന്ന് തല വേർപെട്ട നിലയിലും ഒരു കൈയുടെ മുട്ടിനു താഴെ ഭാഗത്ത് ദശ ഇല്ലാത്ത നിലയിലുമാണ് മൃതദേഹം…

    സ്കൂട്ടറിൽ 5 പേരുമായി യാത്ര, വിദ്യാർ‌ഥികൾക്ക് 2500 രൂപ പിഴ; ലൈസൻസ് പോകും, രക്ഷിതാക്കൾക്കൊപ്പം ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണം

    Spread the love

    Spread the loveകൊച്ചി: അഞ്ചുപേരുമായുള്ള വിദ്യാർത്ഥികളുടെ സ്കൂട്ടർ യാത്രയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനൊപ്പം രക്ഷിതാക്കളെയും കൂട്ടി ബോധവത്കരണ ക്ലാസിൽ ഹാജരാകാനും വിദ്യാർഥികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.   തൃക്കാക്കര പൈപ്പ് ലൈൻ…

    Leave a Reply

    Your email address will not be published. Required fields are marked *