ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

Spread the love

കാസർകോട് ∙ ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 5 പേർക്കെതിരെ കേസെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിനെത്തുടർന്ന് ബേക്കൽ പൊലീസാണ് അഞ്ച് പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തത്. പള്ളിക്കര പഞ്ചായത്തിലെ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

 

ആദ്യം ഓട്ടോറിക്ഷാ ഡ്രൈവറാണ് പീഡിപ്പിച്ചതെന്നാണ് മൊഴി. തുടർന്ന് ഓട്ടോ ഡ്രൈവറുടെ സുഹൃത്ത് ഉൾപ്പെടെയുള്ള നാല് പേർ കൂടി പീഡിപ്പിച്ചതായി പറയുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടു എന്ന് വ്യക്തമായത്. വെൽഫെയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *