യാത്രയ്ക്കിടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ 2 വർഷത്തിനു ശേഷം തിരികെ

Spread the love

കുളത്തൂപ്പുഴ ( കൊല്ലം) ∙ ബെംഗളൂരു യാത്രയ്ക്കിടെ രണ്ടു വർഷം മുൻപ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഒടുവിൽ ജാർഖണ്ഡിൽനിന്ന് പൊലീസ് കണ്ടെത്തി ഉടമയ്ക്ക് കൈമാറി. മൈലമൂട് നൗഷാദ് മൻസിലിൽ നൗഫിയയ്ക്ക് ഫോൺ, പൊലീസ് സ്റ്റേഷനിൽ വച്ച് കൈമാറി. നഴ്സിങ്ങിനു പഠിക്കുന്ന നൗഫിയ അവധിക്കു നാട്ടിലെത്തി തിരികെ ബെംഗളൂരുവിലേക്കു പോകുമ്പോഴാണ് ട്രെയിനിൽനിന്നു ഫോൺ നഷ്ടപ്പെട്ടത്. സമീപത്തുണ്ടായിരുന്ന സഹപാഠിയുടെ ഫോണിലൂടെ വിവരം പിതാവ് നൗഷാദിനെ ഉടൻ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

 

കേന്ദ്ര സർക്കാരിന്റെ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഐആർ) പോർട്ടലിൽ റജിസ്റ്റർ ചെയ്തു മൊബൈൽ ഫോൺ ട്രാക്കിങ്ങ് നടത്തിയ ശേഷം ഫോണിന്റെ ഐഎംഇഐ നമ്പർ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് ജാർഖണ്ഡിൽനിന്ന് ഒടുവിൽ കണ്ടെത്താൻ കഴിഞ്ഞത്. ഇതു തിരികെയെത്തിച്ച് മൊബൈൽ ഫോണിന്റെ ഉടമസ്ഥത ഉറപ്പാക്കിയ ശേഷം നൗഫിയയ്ക്കു കൈമാറുകയായിരുന്നു.

 

 

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *