ഡെലിവറി ബോയ് വീട്ടിലേക്ക് അതിക്രമിച്ചു കയറി; നഗ്നതാപ്രദർശനം നടത്തി: പോസ്റ്റുമായി യുവതി

Spread the love

ബെംഗളൂരു∙ ശുചിമുറി ഉപയോഗിക്കാൻ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഡെലിവറി ബോയ് നഗ്നതാപ്രദർശനം നടത്തിയതായി യുവതിയുടെ ആരോപണം. പാഴ്സൽ നൽകാനായാണ് ഡെലിവറി ബോയ് വീട്ടിലെത്തിയതെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ യുവതി പറഞ്ഞു. ശുചിമുറി ഉപയോഗിക്കാൻ അനുവാദം ചോദിച്ചു. താൻ വിസമ്മതിച്ചപ്പോൾ അയാൾ ബലമായി അകത്തേക്ക് പ്രവേശിച്ചു.

 

അപരിചിതരെ ഫ്ലാറ്റിനുള്ളിൽ കയറ്റില്ലെന്നു പലതവണ പറഞ്ഞു. അത്യാവശ്യമാണെങ്കിൽ തൊട്ടടുത്തുള്ള പുരുഷൻമാരായ അയൽക്കാരോട് ചോദിക്കാനും നിർദേശിച്ചു. എന്നാൽ അയാൾ ചെരിപ്പ് ഊരിവച്ച് അനുവാദമില്ലാതെ ബലമായി വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്നു യുവതി പോസ്റ്റിൽ കുറിച്ചു.

 

ശുചിമുറിയിൽ നിന്നു പുറത്തിറങ്ങിയ ശേഷം ഡെലിവറി ബോയ് തന്റെ നേരെ നഗ്നതാപ്രദർശനം നടത്തിയതായും യുവതി ആരോപിച്ചു. സുരക്ഷയെക്കുറിച്ച് വലിയ ഭയമുണ്ടായെന്നും യുവതി പോസ്റ്റിൽ എഴുതിയിട്ടുണ്ട്. സമൂഹമാധ്യമത്തിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ബെംഗളൂരു പൊലീസ്, നിയമനടപടി സ്വീകരിക്കുന്നതിനായി കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. തുടർനടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായി കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *