പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ; പിഎസ്‍‌സി ചെയർമാനെ സസ്പെൻഡ് ചെയ്ത് ഗവർണർ

Spread the love

ബെംഗളൂരു∙ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിലേക്കുള്ള പിഎസ്‌സി ലിസ്റ്റിൽ പെൺമക്കളെ അനധികൃതമായി ഉൾപ്പെടുത്തിയതിനു കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു. മക്കളായ സുമയെ സംവരണ ക്വോട്ടയിലും അനുരാധയെ ജനറൽ വിഭാഗത്തിലും തിരുകിക്കയറ്റിയതിനാണു ശിവശങ്കരപ്പ എസ്.സഹുകറിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിടാൻ രാഷ്ട്രപതിയോട് ഗവർണർ ശുപാർശ ചെയ്തു.

 

സംവരണ ആനൂകൂല്യം ലഭിക്കാൻ വാർഷിക വരുമാനം 40,000 രൂപ മാത്രമാണെന്ന വ്യാജ വരുമാന സർട്ടിഫിക്കറ്റ് സുമ ഹാജരാക്കിയതു പിഎസ്‌സി അസിസ്റ്റന്റ് സെക്രട്ടറി കണ്ടെത്തിയിരുന്നു. സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ, പിഎസ്‌സി നിയമനത്തിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ഗവർണർക്കും മുഖ്യമന്ത്രിക്കും കത്തെഴുതിയിരുന്നു. ഇതോടെ നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പ് പുറത്തുവന്നത്. കമ്മിഷൻ യോഗങ്ങളിൽ നിന്ന് ചെയർമാനെ മാറ്റിനിർത്താൻ 4നു ചേർന്ന യോഗത്തിൽ അംഗങ്ങൾ തീരുമാനിച്ചിരുന്നു. ചെയർമാന്റെ രാജി ആവശ്യപ്പെട്ട് പാസാക്കിയ പ്രമേയം ഹൈക്കോടതി ഇടപെട്ട് താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *