ആംബുലൻസ് സ്ട്രോബ് ലൈറ്റുകളുടെ ദുരുപയോഗം; ഹൈക്കോടതി ഇടപെട്ടു

Spread the love

 

 

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ആംബുലന്‍സില്‍ ഉപയോഗിക്കുന്ന സ്‌ട്രോബ് ലൈറ്റുകള്‍ മറ്റ് വാഹനങ്ങളില്‍ ഉപയോഗിച്ചതിലാണ് ഹൈക്കോടതിയുടെ നടപടി. ഇത്തരം ലൈറ്റുകള്‍ അത്യാഹിത വാഹനങ്ങളില്‍ ഒഴികെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. വിഷയത്തില്‍ സംസ്ഥാന ഗതാഗത കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും മറുപടി നല്‍കണമെന്നാണ് ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദേശം.

 

വാഹന മോഡിഫിക്കേഷനില്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും ഹൈക്കോടതിയുടെ വിമര്‍ശനമുണ്ട്. പുകക്കുഴലിലൂടെ തീ തുപ്പുന്ന കാറിന്റെ ദൃശ്യവും ഹൈക്കോടതിപരിശോധിച്ചു. പൊലീസ് വാഹനങ്ങളിലെ ലൈറ്റുകളും മറ്റും വ്‌ളോഗര്‍മാര്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇത് സുരക്ഷയെ ബാധിക്കുന്നതാണ് എന്നുമായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ഇത്തരം വാഹന മോഡിഫിക്കേഷനുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അത് 4 – 5 പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശനമായ അന്വേഷണം നടത്തണമെന്നും തുടർ നടപടികൾ സ്വീകരിക്കണമെന്നും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  • Related Posts

    ചേരാനല്ലൂർ വാഹനാപകടം: പ്രതിയുടെ പിതാവായ ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും

    Spread the love

    Spread the loveകൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ പിതാവായ ജഡ്ജി ഇന്ന് മുതൽ വീണ്ടും കോടതിയിൽ സിറ്റിങ് നടത്തും. ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് കോടതിയിലാണ് ജഡ്ജി ചുമതലയേൽക്കുന്നത്. ഇതുസംബന്ധിച്ച് കോടതി ഉത്തരവിറക്കി. ഇരിങ്ങാലക്കുട ബാർ അസോസിയേഷനും ഗവൺമെന്റ് പ്ലീഡർക്കും ഇതുസംബന്ധിച്ച…

    പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ പഞ്ഞി മറന്നുവെച്ചു; 43 ദിവസത്തിന് ശേഷം പുറത്തെടുത്തു; ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

    Spread the love

    Spread the loveതൃശൂർ: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ പഞ്ഞി മറന്നുവെച്ചെന്ന് ആരോപിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി. മുനക്കക്കടവ് സ്വദേശിനി ഫാത്തിമത്ത് ഷർഫിയയാണ് പരാതിയുമായി രംഗത്തെത്തിയത്. ഓഗസ്റ്റ് 18ന് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് പിഴവ് സംഭവിച്ചതെന്നാണ് യുവതിയുടെ ആരോപണം.  …

    Leave a Reply

    Your email address will not be published. Required fields are marked *