വ്യാജമദ്യ വില്പനക്കാരൻ ‘ഉപ്പുമാവ് ബാലൻ’ ബത്തേരി എക്സൈസിന്റെ പിടിയിൽ

Spread the love

ബത്തേരി: നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ‘ഉപ്പുമാവ് ബാലൻ’ എന്ന് വിളിക്കപ്പെടുന്ന ബാലനെ (58) 12.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 4200 രൂപയുമായി സുൽത്താൻ ബത്തേരി എക്സൈസ് സംഘം പിടികൂടി. കല്ലൂർ 67 ഭാഗങ്ങളിൽ എക്സൈസ് ബത്തേരി റേഞ്ച് ഇൻസ്പെക്ടർ വൈശാഖ് കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അനധികൃത മദ്യ വില്പനയ്ക്കായി വാങ്ങിയ മദ്യവും വില്പന നടത്തിലൂടെ ലഭിച്ച തുകയുമാണ് കസ്റ്റഡിയിലെടുത്തത്. കല്ലൂരിലെ വിവിധ ഭാഗങ്ങളിൽ അനധികൃത വിൽപ്പനക്കാർക്ക് മദ്യം എത്തിച്ചുനൽകുന്ന പ്രധാനിയായ ഇയാൾക്കെതിരെ എക്സൈസ് കമ്മീഷണറുടെ ഓഫീസിൽ നിന്നടക്കം നിരവധി പരാതികൾ ഉണ്ടായിരുന്നു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ കെ വി, പ്രിവന്റീവ് ഓഫീസർ ബിനുമോൻ എ എം, സിവിൽ എക്സൈസ് ഓഫീസർമാരായ നിക്കോളാസ് ജോസ്, മുഹമ്മദ് നിഷാദ് കെ യു, മനു കൃഷ്ണൻ, ആദിത്യ മേനോൻ, ഡ്രൈവർ അൻവർ സാദത്ത് എൻ എം എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്ക് ശേഷം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (JFCM) കോടതി റിമാൻഡ് ചെയ്തു.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *