കാബിൻ ക്രൂവായ യുവതിയെ ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്തു; പൈലറ്റിനെതിരെ കേസ്

Spread the love

ബെംഗളൂരു∙ നഗരത്തിലെ ആഡംബര ഹോട്ടലിൽ വച്ച് കാബിൻ ക്രൂ അംഗമായ 26കാരിയെ ബലാത്സംഗം ചെയ്ത് പൈലറ്റ്. സംഭവത്തിൽ 60കാരനായ പൈലറ്റിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. നവംബർ 19ന് ബെംഗളൂരുവിൽ നിന്ന് പുട്ടപർത്തിയിലേക്കു പോകേണ്ടിയിരുന്ന സ്വകാര്യ വിമാനക്കമ്പനിയുടെ കാബിൻ ക്രൂ അംഗമായ യുവതിയെയാണ് അതേ വിമാനത്തിലെ പൈലറ്റ് രോഹിത് ശരൺ ബലാത്സംഗം ചെയ്തത്.

 

നവംബർ 18ന് ഹൈദരാബാദിലെ ബീഗംപേട്ടിൽ നിന്നാണ് ചാർട്ടേഡ് വിമാനത്തിൽ പ്രതിയായ രോഹിത് ശരൺ മറ്റൊരു പൈലറ്റിനും അതിജീവിതയ്ക്കും ഒപ്പം ഹോട്ടലിൽ വിശ്രമത്തിനായി മുറിയെടുത്തത്. നവംബർ 19ന് പുട്ടപർത്തിയിലേക്കു മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. പുകവലിക്കാൻ വേണ്ടി പുറത്തുപോകുന്നതിനിടെ ഹോട്ടൽ മുറിക്ക് സമീപം കൊണ്ടുപോയി രോഹിത് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

 

നവംബർ 20ന് ബീഗംപേട്ടിൽ തിരിച്ചെത്തിയപ്പോൾ, യുവതി ഉടൻ തന്നെ മാനേജ്മെന്റിനെ സമീപിക്കുകയും ഹൈദരാബാദ് ബീഗംപേട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത (ബലാത്സംഗ കുറ്റകൃത്യം) സെക്ഷൻ 63 പ്രകാരമാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി കേസ് ബെംഗളൂരു ഹലസുരു പൊലീസിന് കൈമാറിയിട്ടുണ്ട്.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *