ഹോംവർക്ക് ചെയ്യാത്തതിന് കൊടും ക്രൂരത; നാലുവയസ്സുകാരനെ കയറിൽ കെട്ടി മരത്തിൽ തൂക്കി അധ്യാപികമാർ

Spread the love

റായ്പുർ∙ ഹോംവർക്ക് ചെയ്യാത്തതിന് നാലുവയസ്സുകാരനെ ക്രൂരമായി ശിക്ഷിച്ച് അധ്യാപികമാർ. സ്കൂൾ വളപ്പിലെ മരത്തിൽ കെട്ടിത്തൂക്കിയാണ് കുട്ടിയെ ശിക്ഷിച്ചത്. ഛത്തീസ്ഗഡ് സുരാജ്പുരിലെ നാരായൺപുർ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു. കുട്ടിയെ മണിക്കൂറുകളോളം കെട്ടിത്തൂക്കിയെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.

 

 

 

ഹൻസ് വാഹിനി വിദ്യാമന്ദിർ എന്ന സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. ഇവിടെ നഴ്സറി മുതൽ എട്ടു വരെ ക്ലാസുകളുണ്ട്. കുട്ടി ഹോംവർക്ക് ചെയ്യാതെ വന്നതോടെ അധ്യാപിക ദേഷ്യപ്പെടുകയായിരുന്നു. തുടർന്ന് കാജൽ സാഹു, അനുരാധ ദേവാംഗൻ എന്നീ അധ്യാപികമാർ ചേർന്ന് കുട്ടിയെ ക്ലാസിനു പുറത്തേക്കു കൊണ്ടുപോയി. കുട്ടിയുടെ ഷർട്ടിൽ കയർ കെട്ടി മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. തൊട്ടടുത്ത കെട്ടിടത്തിലുണ്ടായിരുന്നയാളാണ് സംഭവത്തിന്റെ വിഡിയോ പകർത്തിയത്. കുട്ടി പേടിച്ച് നിലവിളിക്കുന്നതും നിലത്തിറക്കാൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം.

 

വിഡിയോ പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂളിലെത്തി. അന്വേഷണ റിപ്പോർട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് അയച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ പറഞ്ഞു. സംഭവത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ മാപ്പു പറഞ്ഞിട്ടുണ്ട്. കുട്ടിക്ക് മറ്റു പരുക്കുകൾ ഒന്നുമില്ല. അധ്യാപികമാർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

 

  • Related Posts

    ലോഡ്ജിൽ മുറിയെടുത്ത യുവാവിനേയും പെൺ സുഹൃത്തിനേയും ആക്രമിച്ച് പണവും സ്വർണവും തട്ടി; 17 കാരൻ അടക്കം 3 പേർ പിടിയിൽ

    Spread the love

    Spread the loveകാസർകോട്: ലോഡ്ജ് മുറിയിൽ യുവാവിനേയും പെൺ സുഹൃത്തിനേയും ആക്രമിച്ച് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മധൂർ എസ്പി നഗർ ക്വാർട്ടേഴ്‌സിലെ താമസക്കാരൻ സാബിത് (30), നായന്മാർമൂല അക്കരപ്പള്ളത്തെ അമീർ അലി (30) എന്നിവരേയും കാസർകോട് സ്വദേശിയായ…

    കുടംബ വഴക്ക്: ഭാര്യ ഉള്‍പ്പെടെ കുടുംബാംഗങ്ങളായ ഏഴുപേരെ കൊലപ്പെടുത്തി; കാർ ഡ്രൈവർ അറസ്റ്റിൽ

    Spread the love

    Spread the loveബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയും ഏഴ് വയസ്സുകാരനായ കുട്ടിയുമടക്കം കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തി കാർ ഡ്രൈവർ. ശ്രീരാംപുരത്തിന് സമീപമുള്ള ഭാഷ്യം സർക്കിളിനടുത്തുള്ള വീട്ടിൽ വെച്ച് രണ്ട് ദിവസങ്ങളിലായിട്ടാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ഡ്രൈവറായ…

    Leave a Reply

    Your email address will not be published. Required fields are marked *