‘100 ശതമാനം നാച്ചുറല്‍, പ്യുവര്‍, പ്യൂരിറ്റി,ഓര്‍ഗാനിക്’; ഈ അവകാശ വാദത്തോടെ ഇനി വില്‍ക്കാനാവില്ല, ഡാബറിന് വിലക്ക്

Spread the love

ന്യൂഡല്‍ഹി: ‘100 ശതമാനം’ എന്ന അവകാശവാദത്തോടെയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് ഡാബറിനെ വിലക്ക്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)യാണ് തേന്‍, പശുവിന്‍ നെയ്യ്, ഭക്ഷ്യ എണ്ണകള്‍ എന്നിവ വില്‍ക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്.

 

വില്‍ക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ ‘100 ശതമാനം പ്രകൃതിദത്തം’, ‘100 ശതമാനം ശുദ്ധം’, ‘100 ശതമാനം പ്യൂരിറ്റി ഗ്യാരണ്ടീഡ്’, ‘100 ശതമാനം ഓര്‍ഗാനിക്’, ‘100 ശതമാനം ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍’ എന്നിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന ‘100 ശതമാനം’ അവകാശവാദങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ കണ്ടെത്തിയതായി എഫ്എസ്എസ്എഐ പറഞ്ഞു. ഇത്തരം ലേബലിംഗ് നിയമവിരുദ്ധമാണെന്നാണ് ഭക്ഷ്യ നിയന്ത്രണ ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്. 100 ശതമാനം എന്ന രീതിയിലുള്ള അവകാശവാദങ്ങള്‍ എഫ്എസ്എസ്എഐ ചട്ടങ്ങള്‍ 2018ന് വിരുദ്ധമാണെന്നും ഇവ വ്യക്തതയില്ലാത്തതും പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കാത്തതും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് എഫ്എസ്എസ്എഐ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ 100 ശതമാനം എന്ന അവകാശവാദത്തോടെ തേന്‍, ആപ്പിള്‍ സിഡെര്‍ വിനഗര്‍, വെര്‍ജിന്‍ വെളിച്ചെണ്ണ, എള്ളെണ്ണ, പശുവിന്‍ നെയ്, കരിക്ക് വെള്ളം, തേങ്ങാപ്പാല്‍ തുടങ്ങിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചതിന് ഡാബര്‍ ഇന്ത്യ ലിമിറ്റഡിന് നിരോധന ഉത്തരവ് നല്‍കിയതായി തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ എഫ്എസ്എസ്എഐ അറിയിച്ചു. ഫുഡ് ആന്റ് സേഫ്റ്റി അതോറിറ്റിയില്‍ നിന്ന് തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അതില്‍ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഡാബര്‍ ഇന്ത്യ വ്യക്തമാക്കി.

 

ഡാബര്‍ ഹിമാലയന്‍ ഓര്‍ഗാനിക് ആപ്പിള്‍ സിഡെര്‍ വിനഗര്‍, ഡാബര്‍ ഓര്‍ഗാനിക് ഹണി എന്നിവയില്‍ ‘ജൈവിക് ഭാരത്’ എന്ന ലോഗോ ഉള്ളതായും കണ്ടെത്തി. നേരത്തെയും ഇതേ പ്രശന്ങ്ങള്‍ ഉന്നയിച്ച് ഡാബറിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തൃപ്തികരമായ തിരുത്തല്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് എഫ്എസ്എസ്‌സിഐ വ്യക്തമാക്കി.

 

 

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *