എ.ആർ. റഹ്മാന്റെ മകൻ അമീന് വാഹനാപകടത്തിൽ പരുക്ക്

Spread the love

ചെന്നൈ ∙ സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ എ.ആർ. അമീന് വാഹനാപകടത്തിൽ പരുക്ക്. ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്ലൈഓവറിനു സമീപം അമീൻ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. കോയമ്പേട്ടിൽ നിന്ന് നഗരത്തിലേക്ക്സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം. അമീന്റെ പരുക്ക് ഗുരുതരമല്ല.

സർവീസ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച കാർ അമീൻ സഞ്ചരിച്ചിരുന്ന പോർഷെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അപകടത്തിനു തൊട്ടുപിന്നാലെ അമീനെയും സുഹൃത്തിനെയും ചികിത്സയ്ക്കായി കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഇരുവരെയും ഡിസ്ചാർജ് ചെയ്യുകയും അവർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

 

അപകടത്തിൽ ഉൾപ്പെട്ട രണ്ട് വാഹനങ്ങളും അടയാർ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിങ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ‌ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

 

  • Related Posts

    കുളിക്കുമ്പോൾ ഒഴുക്കിൽപ്പെട്ടു; 4 വിദ്യാർഥിനികളും ഹോസ്റ്റൽ വാർഡനും മുങ്ങി മരിച്ചു

    Spread the love

    Spread the loveചെന്നൈ ∙ തിരുവണ്ണാമലൈയിലുള്ള സർക്കാർ ഹോസ്റ്റലിലെ 4 വിദ്യാർഥിനികളും വാർഡനും തടാകത്തിൽ കുളിക്കവേ മുങ്ങി മരിച്ചു. ദീപാവലി അവധിയായതിനാൽ ഇന്നലെ ഉച്ചയ്ക്കാണ് ഇവർ സമീപത്തെ സമുദ്രം തടാകത്തിലേക്ക് പോയത്. തുടർന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നീ…

    പടക്കവുമായി പോയ ബൈക്ക് പൊട്ടിത്തെറിച്ചു; അപകടത്തിൽ നാല് പേർക്ക് പരുക്ക്

    Spread the love

    Spread the loveലക്നൗ ∙ ഉത്തർപ്രദേശിലെ കോട്‌വാലി നഗറിൽ പടക്കവുമായി പോയ ബൈക്ക് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ഇരുചക്രവാഹനത്തിൽ രണ്ടു പേർ പടക്കവുമായി പോയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്കും സ്ഫോടനമുണ്ടായ സ്ഥലത്തുണ്ടായിരുന്ന രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *