പഞ്ചനക്ഷത്ര ഹോട്ടലിനേക്കാളും വാടക ആശുപത്രി മുറിക്ക്; പൂട്ടിടാന്‍ കേന്ദ്രം, നിര്‍ദേശങ്ങളിങ്ങനെ

Spread the love

ന്യൂഡല്‍ഹി: ആശുപത്രികളിലെ മുറിവാടക നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി കേന്ദ്ര കുടുംബ ആരോഗ്യമന്ത്രാലയസമിതി. മെട്രോ നഗരങ്ങളിലെ ആശുപത്രികളുടെ മുറികളുടെ നിരക്ക് നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും നല്‍കിയിരിക്കുന്നത്. വൈകാതെ മറ്റുള്ള ആശുപത്രികളുടെ നിരക്ക് നിയന്ത്രണ്ം സംബന്ധിച്ച നിര്‍ദേശങ്ങളും ഇവര്‍ സമര്‍പ്പിച്ചേക്കും.മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ത്രീ സ്റ്റാര്‍ ഹോട്ടലിനേക്കാളും കുറഞ്ഞ നിരക്ക് മാത്രമേ ആശുപത്രികളുടെ മുറികള്‍ക്ക് ഈടാക്കാനാവുവെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

 

മുംബൈയിലെ നാനാവതിയിലുള്ള മാക്‌സ് ആശുപത്രിയില്‍ മുറിക്ക് 6,000 മുതല്‍ 12,000 രൂപ വരെയാണ് പ്രതിമാസ വാടക. എന്നാല്‍, പ്രദേശത്തെ ഒരു ത്രീസ്റ്റാര്‍ ഹോട്ടലിന് 2500 രൂപ മുതല്‍ 3500 രൂപ വരെയാണ് വാടക. ആശുപത്രി വാടക ഈ രീതിയിലേക്ക് കുറക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

 

ഇതേ സ്ഥിതി തന്നെയാണ് ഡല്‍ഹിയിലും നിലനില്‍ക്കുന്നത് സാകേതിലെ സ്വകാര്യ ആശുപത്രിയില്‍ 7,000 രൂപ മുതല്‍ 11,500 രൂപ വരെയാണ് ആശുപത്രി വാടക. എന്നാല്‍ ഇവിടെയുള്ള ത്രീ സ്റ്റാര്‍ ഹോട്ടലിന് 2,100 മുതല്‍ 3,500 വരെയാണ് വാടക. ആശുപത്രി വാടകയില്‍ 150 മുതല്‍ 220 ശതമാനത്തിന്റെ വരെ വര്‍ധനയാണുള്ളത്.

 

ആശുപത്രിയിലെ മുറിവാടകക്ക് പുറമേ ഡോക്ടര്‍ ചാര്‍ജ്, നഴ്‌സ് ചാര്‍ജ്, എന്നിവയെല്ലാം പ്രത്യേകമായി ഈടാക്കാമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ചികിത്സ തമ്മില്‍ വന്‍ അന്തരം നിലനില്‍ക്കുന്നുണ്ടെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *