‘പുതിയ വീട്ടിൽ താമസമായാൽ അമ്മയെയും അച്ഛനെയും ജോലിക്കു വിടില്ല’; ഗൃഹപ്രവേശനത്തിന് ഒരു മാസം ബാക്കി: അനീഷ് യാത്രയായി

Spread the love

കല്ലറ ∙ ആഗ്രഹിച്ചു നിർമിച്ച വീടിന്റെ ഗൃഹപ്രവേശനത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയുള്ള അനീഷിന്റെ വിയോഗം നാടിനു നൊമ്പരമായി. മാതാപിതാക്കളും അനീഷും സഹോദരി അതുല്യയും അടങ്ങുന്നതാണ് കുടുംബം. സഹോദരിയുടെ വിവാഹം കഴിഞ്ഞു. 5 സെന്റ് മാത്രമുള്ള പുരയിടത്തിൽ വീടു നിർമിക്കാനായി വിവിധ സർക്കാർ പദ്ധതികൾ വഴി അപേക്ഷിച്ചെങ്കിലും സഹായം ലഭിച്ചില്ല. വിവിധ ബാങ്കുകളിൽനിന്നു 13 ലക്ഷം രൂപ വായ്പയെടുത്താണ് വീട് നിർമാണം തുടങ്ങിയത്.

 

ഡ്രൈവർ ജോലി ഇല്ലാത്ത ദിവസം മറ്റു ജോലികൾക്കും പോയാണു അനീഷ് വായ്പത്തുക അടച്ചിരുന്നത്. വീട് നിർമാണം ഇനിയും വൈകുമെന്നായപ്പോൾ അത്യാവശ്യ ജോലികൾ പൂർത്തിയാക്കി അടുത്ത മാസം പുതിയ വീട്ടിൽ താമസമാക്കാൻ ഒരുങ്ങുകയായിരുന്നു അനീഷ്.

 

നാട്ടിലെ എല്ലാവർക്കും വലിയ സഹായിയായിരുന്നു അനീഷ്. പിതാവ് കൃഷിപ്പണിക്കും മാതാവ് തൊഴിലുറപ്പു ജോലിക്കുമാണു പോകുന്നത്.

 

പുതിയ വീട്ടിൽ താമസമായാൽ അമ്മയും അച്ഛനെയും ജോലിക്കു വിടുന്നില്ലെന്ന് അനീഷ് പറയുമായിരുന്നുവെന്ന് അയൽവാസികൾ ഓർക്കുന്നു.

ഒരു ദിവസം പോലും താമസിക്കാൻ കഴിയാതെ പോയ പുതിയ വീട്ടിലെ ഒരു മുറിയിലാണ് അനീഷിന്റെ മൃതദേഹം പൊതു ദർശനത്തിനു വച്ചത്. മകന്റെ മൃതദേഹത്തിനു സമീപം വാവിട്ടു കരയുന്ന മാതാപിതാക്കളെ സമാധാനിപ്പിക്കാൻ ബന്ധുക്കൾക്കും കഴിയാതെ വന്നു.

 

ടിപ്പർ ലോറി ഇടിച്ച് യുവാവ് മരിച്ചു; ഓട്ടം പോകാൻ ക്വാറിയിലേക്ക് എത്തുമ്പോഴാണ് അപകടം

വെഞ്ഞാറമൂട് ∙ ടിപ്പർ ലോറിയിൽ ഓട്ടം പോകുന്നതിനായി ക്വാറിയിലേക്കു ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ, സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി ഇടിച്ച് യുവാവ് മരിച്ചു. കല്ലറ മരുതമൺ ആയിരവില്ലിക്കോണം കാവുവിള വീട്ടിൽ അനിൽകുമാറിന്റെയും ലളിതകുമാരിയുടെയും മകൻ അനീഷ് (അരുൺകുമാർ– 31) ആണ് മരിച്ചത്.

 

ഇന്നലെ രാവിലെ 6ന് വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ ചുള്ളാളം ജംക്‌ഷനും അ‍ഞ്ചാംകല്ല് ജംക്‌ഷനും ഇടയിലെ വളവിലാണ് അപകടം. ടിപ്പർ ലോറി ഡ്രൈവറായ അനീഷ്, ക്വാറിയിൽനിന്നു ലോറി എടുക്കാനായി കല്ലറയിൽനിന്നും മരുതുംമൂട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

 

വളവിനു സമീപം, സുഹൃത്തായ ഡ്രൈവർ ടിപ്പറിൽ എതിരെ വന്നത് കണ്ടതോടെ അനീഷ് കൈ ഉയർത്തി കാട്ടി. ഇതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലോറിക്ക് അടിയിൽപെട്ട അനീഷ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അനീഷിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.

  • Related Posts

    ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?

    Spread the love

    Spread the loveകേരള അബ്കാരി നിയമപ്രകാരം ഒരാള്‍ക്ക് വീടുകളിലോ കൈവശമോ വയ്ക്കാവുന്ന മദ്യത്തിന്റെ അളവിന് വ്യക്തമായ പരിധിയുണ്ട്. അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. ലൈസന്‍സില്ലാതെ ഒരാള്‍ക്ക് വ്യക്തിഗത ആവശ്യത്തിനായി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധി എക്‌സൈസ്…

    ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭം

    Spread the love

    Spread the loveതിരുവനന്തപുരം: തടവുകാര്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ…

    Leave a Reply

    Your email address will not be published. Required fields are marked *