‘ചിരിപ്പിച്ച താരത്തിന് കണ്ണീരോടെ വിട’: പ്രിയ ഹാസ്യതാരത്തിന്റെ ആകസ്മിക വിയോഗത്തിന്റെ തീരാനോവിൽ തേങ്ങി ഗൾഫ് ജനത‌

Spread the love

ഹായില്‍ ∙ പ്രിയപ്പെട്ട ഹാസ്യതാരത്തിന്റെ വിയോഗത്തിന്റെ തീരാനോവിൽ ഒന്നടങ്കം തേങ്ങിക്കരയുകയാണ് സൗദി. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച അബൂമർദാഅ് (അബ്ദുല്ല ബിൻ മർദാഅ് അൽആതിഫ് അൽ ഖഹ്താനി) സൗദി ജനതയെ ഒട്ടറെ തവണ ചിരിപ്പിച്ച ഹാസ്യതാരവും കോണ്ടന്റ് ക്രിയേറ്ററുമാണ്. ഇന്നലെ മുതൽ സൗദി അറേബ്യയിലെ മുഴുവൻ സോഷ്യൽ മീഡിയ ഹാൻഡിലുകളും അബൂമർദാഅിന്റെ വേർപാട് വാർത്തകളാൽ നിറയുകയാണ്.

 

സൗദിയിലെ ഹായിലിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അബൂമർദാഅ് മരിച്ചത്. സ്നാപ്ചാറ്റ് സെലിബ്രിറ്റിയായ അബൂഹുസ്സ, അബൂമർദാഇന്റെ പിതൃസഹോദരപുത്രൻ ദഖീൽ എന്നിവർക്കും പരുക്കേറ്റു. ഇതിൽ ദഖീലിന്റെ സ്ഥിതി ഗുരുതരമാണ്. ഇദ്ദേഹത്തെ കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. അബൂഹുസ്സയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

 

സൗദി അറേബ്യയിലെ സോഷ്യൽ മീഡിയയിലെ ഏറ്റവും പ്രശസ്തരായ ഹാസ്യതാരങ്ങളിൽ ഒരാളായിരുന്നു അബൂമർദാഅ്. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള സംസാരവും സുഹൃത്തുക്കളുമൊത്തുള്ള നർമ്മ സാഹചര്യങ്ങളും ലഘുവായ തമാശകളും ഉൾപ്പെടുന്ന ദൈനംദിന വ്ലോഗുകൾക്കും അബൂമർദാഅ് പ്രശസ്തനായിരുന്നു. സ്നാപ്ചാറ്റ്, ടിക് ടോക്ക്, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിൽ അബൂമർദാഅ്ക്ക് വൻ ഫോളോവേഴ്സുണ്ട്. രസവും ചിരിയും ഇഷ്ടപ്പെടുന്ന ലളിത മനുഷ്യൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

 

അബൂമർദാഇന്റെ ജീപ്പ് നിർത്തിയിട്ടിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇന്നലെ വൈകിട്ട് ഹായിലിലെ അൽറാജ്ഹി ജുമാമസ്ജിദിലെ സ്വദിയാൻ ഖബർസ്ഥാനിൽ മൃതദേഹം മറവു ചെയ്തു.

  • Related Posts

    10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? യുഎഇയില്‍ ഇനി ‘ഒന്നേയെന്ന്’ തുടങ്ങണം

    Spread the love

    Spread the loveഅബുദാബി: 10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? എന്നാല്‍ ഇനി പുതുക്കി കിട്ടണമെങ്കില്‍ വീണ്ടും ടെസ്റ്റ് പാസാകണം. ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് യുഎഇ. 2027 ജനുവരി 1-ന് പ്രാബല്യത്തില്‍ വരുന്ന ഫെഡറല്‍ ട്രാഫിക് ചട്ടങ്ങള്‍…

    ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

    Spread the love

    Spread the loveലിസ്ബന്‍: പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏറെ വൈകാരികമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടാണ് ക്രിസ്റ്റ്യാനോ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 23 വര്‍ഷമായി പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ നട്ടെല്ലായി നിന്ന താരമാണ് ക്രിസ്റ്റിയാനോ.…

    Leave a Reply

    Your email address will not be published. Required fields are marked *