‘വിജയ്ക്ക് അമേരിക്കയുടെ പ്രസിഡന്റ് വേണമെങ്കിലും ആകാം’; പരിഹസിച്ച് എടപ്പാടി പളനിസ്വാമി

Spread the love

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യിനെ പരിഹസിച്ച് എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. വിജയ്ക്ക് അമേരിക്കയുടെ പ്രസിഡന്റ് പോലും ആകാൻ കഴിഞ്ഞേക്കുമെന്ന് എടപ്പാടി പറഞ്ഞു. വിജയ്‌യിനെ പ്രധാനമന്ത്രിപദത്തിലേക്ക് ഉയർത്തിക്കാണിച്ചുള്ള ടി.വി.കെ. നേതാക്കളുടെ പ്രചാരണത്തിനിടെയാണ് പരിഹാസവുമായി എടപ്പാടി രംഗത്തെത്തിയത്.

 

‘അദ്ദേഹത്തിന് അമേരിക്കയുടെ പ്രസിഡന്റ് ആകാൻ പോലും കഴിയും. അദ്ദേഹത്തിന് ട്രംപിന് പകരക്കാരനാകാം. അത് തെറ്റല്ല. അതിൽ യാതൊരു തെറ്റുമില്ല. അത് അദ്ദേഹത്തിന്റെ ആഗ്രഹമാണ്. അദ്ദേഹത്തിന് ഇന്ത്യയുടെ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആകാം, എടപ്പാടി പരിഹസിച്ചു. വിജയ്‌സർക്കാർ സാമൂഹികമാധ്യമങ്ങളെ ആശ്രയിക്കുന്നതിനെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

 

110-ദിവസത്തിനകം (വിജയ് സർക്കാർ അധികാരത്തിലെത്തി) സംസ്ഥാനത്തെ ക്രമസമാധാനനില സമ്പൂർണമായി തകർന്നെന്നും എടപ്പാടി ആരോപിച്ചു. എവിടെ നോക്കിയാലും കൊലപാതകവും മോഷണവും സംഘർഷങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്, എടപ്പാടി കൂട്ടിച്ചേർത്തു.

  • Related Posts

    നടുറോഡിൽ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; പ്രതികാരക്കൊല?, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveചെന്നൈ∙ തമിഴ്നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി അഡയാറിനും തിരുവൺമിയൂരിനും ഇടയിലാണ് സംഭവം. കൊലപാതകത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികാര കൊലപാതകമാണെന്നാണ് വിവരം.   റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന…

    ക്ലാസിൽ അശ്ലീല പരാമർശങ്ങൾ, ലൈംഗികച്ചുവയോടെ പെരുമാറ്റം; ജെഎൻയു അധ്യാപകനെതിരേ പരാതിനൽകി 10 വിദ്യാർഥികൾ

    Spread the love

    Spread the loveന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റു (ജെഎൻയു) സർവകലാശാലയിലെ അധ്യാപകനെതിരേ ലൈംഗികാതിക്രമ പരാതി നൽകി പത്തോളം വിദ്യാർഥികൾ. സർവകലാശാലയിലെ ഇന്റേണൽ കംപ്ലെയന്റ്‌സ് കമ്മിറ്റി (ഐസിസി)ക്കാണ് വിദ്യാർഥികൾ പരാതി നൽകിയത്. പരാതികളിൽ അന്വേഷണം ആരംഭിച്ചു.   ഒരുമാസം മുൻപാണ് വിദ്യാർഥികൾ ഐസിസിക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *