നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം; കഴിക്കരുതെന്ന് മുന്നറിയിപ്പ്

Spread the love

പട്‌ന ∙ നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി നേരിടുകയാണ് ബിഹാർ. നേപ്പാളിൽ നിന്നുള്ള വെള്ളപ്പൊക്കത്തിനൊപ്പം ഇതുവരെ കണ്ടിട്ടില്ലാത്തതും ഒപ്പം അസാധാരണമാംവിധം വലുപ്പവുമുള്ള മത്സ്യങ്ങൾ അതിർത്തികടന്ന് ബിഹാറിലേക്ക് ഒഴുകി എത്തിയിരിക്കുകയാണ്. ഈ മത്സ്യങ്ങൾ കഴിച്ച ആളുകളിൽ ചിലർ‍ക്കു അസുഖം ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് പശ്ചിമ ചമ്പാരൻ ജില്ലയിലെ ബാഗഹയിൽ ജനങ്ങൾ ജാഗ്രത പാലിക്കാൻ സർക്കാർ നിർദേശം നൽകി. ബാഗഹ എസ്ഡിഎം ചാന്ദ്‌നി കുമാരിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

 

വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ കുളങ്ങളിലെ വളർത്തുമീൻ ഉൾപ്പെടെ നദികളിൽ എത്താനുള്ള സാഹചര്യമുണ്ടെന്നും. ഒപ്പം മൃഗങ്ങൾ അടക്കമുള്ളവയുടെ മൃതശരീരത്തിനൊപ്പം മത്സ്യങ്ങളും ഏറെ ദൂരം സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ മുന്നറിയിപ്പിൽ പറയുന്നു. ഈ മത്സ്യം കഴിക്കുന്നവരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ജലനിരപ്പ് സാധാരണ നിലയിലാകുന്നതുവരെ വെള്ളപ്പൊക്കമുണ്ടായ ജലാശയങ്ങളിലെ മത്സ്യങ്ങൾ കഴിക്കരുതെന്നും അധികൃതർ നിർദേശം നൽകി.

 

ഒപ്പം ഇതുവരെ ഉപയോഗിക്കുകയോ കണ്ടിട്ടില്ലാത്തതോ ആയ മത്സ്യങ്ങൾ കഴിക്കരുതെന്നും സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു. മത്സ്യം കഴിച്ചതിനുശേഷം ഛർദി, വയറിളക്കം, വയറുവേദന, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം. തിരിച്ചറിയാൻ കഴിയാത്ത മത്സ്യങ്ങളെ കണ്ടാൽ അധികൃതരെ അറിയിക്കണമെന്നും ഫിഷറീസ് വകുപ്പ് നൽകിയ നിർദേശത്തിൽ പറയുന്നു. നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ടവരുടെ മൃതദേഹം അടക്കം ഇന്ത്യയിലേക്കു ഒഴുകി വന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

  • Related Posts

    നടുറോഡിൽ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; പ്രതികാരക്കൊല?, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveചെന്നൈ∙ തമിഴ്നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി അഡയാറിനും തിരുവൺമിയൂരിനും ഇടയിലാണ് സംഭവം. കൊലപാതകത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികാര കൊലപാതകമാണെന്നാണ് വിവരം.   റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന…

    ക്ലാസിൽ അശ്ലീല പരാമർശങ്ങൾ, ലൈംഗികച്ചുവയോടെ പെരുമാറ്റം; ജെഎൻയു അധ്യാപകനെതിരേ പരാതിനൽകി 10 വിദ്യാർഥികൾ

    Spread the love

    Spread the loveന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റു (ജെഎൻയു) സർവകലാശാലയിലെ അധ്യാപകനെതിരേ ലൈംഗികാതിക്രമ പരാതി നൽകി പത്തോളം വിദ്യാർഥികൾ. സർവകലാശാലയിലെ ഇന്റേണൽ കംപ്ലെയന്റ്‌സ് കമ്മിറ്റി (ഐസിസി)ക്കാണ് വിദ്യാർഥികൾ പരാതി നൽകിയത്. പരാതികളിൽ അന്വേഷണം ആരംഭിച്ചു.   ഒരുമാസം മുൻപാണ് വിദ്യാർഥികൾ ഐസിസിക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *