കർണാടകയിൽ ജോലിക്ക് പോയ യുവതി വീട്ടിലെത്തിയത് ആൺ സുഹൃത്തുമായി; മകളെ കൊലപ്പെടുത്തിയ അച്ഛൻ പിടിയിൽ

Spread the love

ഭോപാൽ ∙ കർണാടകയിലെ മാളിൽ ജോലി ചെയ്യുന്ന യുവതിയെ വീട്ടിൽവച്ച് അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദാബ്ര നിവാസിയായ നന്ദിനി യാദവാണ് (21) കൊല്ലപ്പെട്ടത്. യുവതി അന്യ സംസ്ഥാനത്തു ജോലിക്കു പോയതും തലമുടിയുടെ നീളം വെട്ടിക്കുറച്ചതും വീട്ടുകാർക്ക് എതിർപ്പായിരുന്നു. ഒപ്പം ജോലിസ്ഥലത്തുള്ള യുവാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതിനെയും കുടുംബം എതിർത്തു. എന്നാൽ യുവാവ് സഹോദര തുല്യനാണെന്നാണ് യുവതി പറഞ്ഞിരുന്നത്. രക്ഷാബന്ധൻ ആഘോഷത്തിനാണ് യുവാവിനെ നന്ദിനി വീട്ടിലേക്ക് കൊണ്ടുവന്നത്.

 

നന്ദിനിയെ പിതാവ് ഭഗവാൻ സിങ് യാദവും അമ്മാവൻ സന്തോഷ് സിങ് യാദവും ചേർന്നാണ് കൊലപ്പെടുത്തിയത്. ഈ സമയം യുവതിയുടെ സഹോദരിയേയും അമ്മയെയും മറ്റൊരു മുറിയിൽ പൂട്ടിയിട്ടു. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്ദിനിക്കൊപ്പം എത്തിയ യുവാവിനെയും പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു.

 

മുടി വെട്ടിയതും ഒപ്പം മറ്റൊരു സംസ്ഥാനത്ത് ജോലിക്കുപോയതിലൂടെ മകൾ കുടുംബത്തിനു നാണക്കേട് ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് പ്രതികൾ നന്ദിനിയെ ആക്രമിച്ചത്. തുടർന്ന് നന്ദിനിയുടെ തല ചുമരിൽ ഇടിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തു. ഒടുവിൽ യുവതിയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവും അമ്മാവനും രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട അയൽക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് അന്വേഷണത്തിലാണ് നന്ദിനിയുടെ പിതാവ് പിടിയിലായത്.

  • Related Posts

    നടുറോഡിൽ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; പ്രതികാരക്കൊല?, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveചെന്നൈ∙ തമിഴ്നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി അഡയാറിനും തിരുവൺമിയൂരിനും ഇടയിലാണ് സംഭവം. കൊലപാതകത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികാര കൊലപാതകമാണെന്നാണ് വിവരം.   റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന…

    ക്ലാസിൽ അശ്ലീല പരാമർശങ്ങൾ, ലൈംഗികച്ചുവയോടെ പെരുമാറ്റം; ജെഎൻയു അധ്യാപകനെതിരേ പരാതിനൽകി 10 വിദ്യാർഥികൾ

    Spread the love

    Spread the loveന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റു (ജെഎൻയു) സർവകലാശാലയിലെ അധ്യാപകനെതിരേ ലൈംഗികാതിക്രമ പരാതി നൽകി പത്തോളം വിദ്യാർഥികൾ. സർവകലാശാലയിലെ ഇന്റേണൽ കംപ്ലെയന്റ്‌സ് കമ്മിറ്റി (ഐസിസി)ക്കാണ് വിദ്യാർഥികൾ പരാതി നൽകിയത്. പരാതികളിൽ അന്വേഷണം ആരംഭിച്ചു.   ഒരുമാസം മുൻപാണ് വിദ്യാർഥികൾ ഐസിസിക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *