നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച; മലയാളികളുടെ ബാഗ് കവർന്നു, നഷ്ടപ്പെട്ടത് 14 ലക്ഷത്തിന്റെ സ്വർണാഭരണം

Spread the love

മുംബൈ ∙ തിരുവനന്തപുരം– മുംബൈ നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച. കായംകുളത്തുനിന്നു താനെയിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിന് 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം നഷ്ടപ്പെട്ടു. താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കർ, മകൾ ശ്രുതി പണിക്കർ എന്നിവരാണു സ്ലീപ്പർ കോച്ചിൽ കവർച്ചയ്ക്കിരയായത്. 3 സ്വർണവളകളും മാലകളും അടങ്ങുന്ന ബാഗാണു മോഷ്ടാവ് തട്ടിയെടുത്തത്.

 

ഗോവയ്ക്കും തിവിമിനുമിടെയുള്ള മജോർഡ ജംക്‌ഷനു സമീപത്താണു കവർച്ച നടന്നത്. യാത്രക്കാർ നൽകിയ വിവരങ്ങള്‍ വച്ചു പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗ് കവർന്ന, ലോക്കർ കവർച്ചസംഘത്തിൽപെട്ട കെ.എൻ.നിഖിൽ കുമാർ എന്നയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

 

ഞായറാഴ്ച പുലർച്ചെ 5.15നും 5.30നുമിടയിലാണു മോഷണം നടന്നത്. ട്രെയിൻ വേഗം കുറച്ച സമയത്തു സ്മിത പണിക്കരുടെ അടുത്തെത്തിയ മോഷ്ടാവ് അവരുടെ കയ്യിൽ നിന്നു ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. സ്മിത ബാഗ് തിരിച്ചുവലിച്ചതോടെ ഇരുവരും തമ്മിൽ പിടിവലിയായി. വലിയൊരു അപകടത്തിൽ നിന്നു തലനാരിഴയ്ക്കാണു സ്മിത രക്ഷപ്പെട്ടത്. പിന്നാലെ ബാഗ് പിടിച്ചെടുത്ത മോഷ്ടാവ് ട്രെയിനിൽ നിന്നു പുറത്തേക്കു ചാടി കടന്നുകളയുകയായിരുന്നു.

  • Related Posts

    നടുറോഡിൽ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; പ്രതികാരക്കൊല?, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveചെന്നൈ∙ തമിഴ്നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി അഡയാറിനും തിരുവൺമിയൂരിനും ഇടയിലാണ് സംഭവം. കൊലപാതകത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികാര കൊലപാതകമാണെന്നാണ് വിവരം.   റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന…

    ക്ലാസിൽ അശ്ലീല പരാമർശങ്ങൾ, ലൈംഗികച്ചുവയോടെ പെരുമാറ്റം; ജെഎൻയു അധ്യാപകനെതിരേ പരാതിനൽകി 10 വിദ്യാർഥികൾ

    Spread the love

    Spread the loveന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റു (ജെഎൻയു) സർവകലാശാലയിലെ അധ്യാപകനെതിരേ ലൈംഗികാതിക്രമ പരാതി നൽകി പത്തോളം വിദ്യാർഥികൾ. സർവകലാശാലയിലെ ഇന്റേണൽ കംപ്ലെയന്റ്‌സ് കമ്മിറ്റി (ഐസിസി)ക്കാണ് വിദ്യാർഥികൾ പരാതി നൽകിയത്. പരാതികളിൽ അന്വേഷണം ആരംഭിച്ചു.   ഒരുമാസം മുൻപാണ് വിദ്യാർഥികൾ ഐസിസിക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *