ബിപി നോക്കാൻ അറിയാത്ത ഹെൽത്ത് ഓഫിസർ; പരാതി വ്യാപകമായപ്പോൾ കലക്ടർ നേരിട്ടെത്തി

Spread the love

ഭോപ്പാൽ∙ മധ്യപ്രദേശിലെ ടികംഗർ ജില്ലയിലെ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഓഫിസർക്കെതിരെ വ്യാപക പരാതി ഉയർന്നതോടെ നേരിട്ട് പരിശോധനയ്ക്ക് എത്തി ജില്ലാ കലക്ടർ. പരിശോധനയിൽ ഹെൽത്ത് ഓഫിസർക്കു എതിരെയുള്ള പരാതിയിൽ കഴമ്പുണ്ടെന്ന് കലക്ടർക്ക് മനസ്സിലായി. ഹെൽത്ത് സെന്ററിൽ എത്തിയ ഗർഭിണിയുടെ രക്ത സമ്മർദം പരിശോധിക്കാൻ ഹെൽത്ത് ഓഫിസറിനോടു കലക്ടർ ആവശ്യപ്പെടുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഓഗസ്റ്റ് 30 നാണ് ടികംഗർ ജില്ലാ കലക്ടർ വിവേക് ശ്രോത്രിയ ഹെൽത്ത് സെന്ററിൽ എത്തിയത്.

 

കലക്ടറുടെ ആവശ്യപ്രകാരം ഗർഭിണിയുടെ ബിപി പരിശോധിക്കുന്നുണ്ടെങ്കിലും തുടർന്ന് എന്തുചെയ്യണമെന്ന് അറിയാതെ ബിപി മെഷീനിലേക്ക് ഹെൽത്ത് ഓഫിസർ നോക്കി നിൽക്കുന്നത് വിഡിയോയിൽ കാണാനാവും. ബിപി പരിശോധന പരാജയപ്പെട്ടതോടെ ഹെൽത്ത് ഓഫിസറുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് കലക്ടർ തിരക്കുന്നതും വിഡിയോയിലുണ്ട്. ശേഷം ബ്ലോക്ക് മെഡിക്കൽ ഓഫിസറോട് ഇവരുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാനും കലക്ടർ ആവശ്യപ്പെട്ടു.

  • Related Posts

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ…

    Leave a Reply

    Your email address will not be published. Required fields are marked *