‘ഓടി രക്ഷപ്പെടാം, ഒളിച്ചിരിക്കാൻ കഴിയില്ല’; ലഷ്കർ ഭീകരനെ വധിച്ച് സൈന്യം

Spread the love

ശ്രീനഗർ∙ ബഡ്ഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരനെ ജമ്മു കശ്മീർ പൊലീസ് തിരിച്ചറിഞ്ഞു. ലഷ്കർ ഇ തയിബ ഭീകര സംഘടനയിൽപ്പെട്ട യാസിർ എന്ന പാക്കിസ്ഥാൻ സ്വദേശിയെയാണ് വധിച്ചതെന്ന് പൊലീസ് അറിയിച്ചു.

 

‘നിങ്ങൾക്ക് ഓടി രക്ഷപ്പെടാം, ഒളിച്ചിരിക്കാൻ കഴിയില്ല’–ഭീകര വേട്ടയ്ക്കുശേഷം പൊലീസ് എക്സിലെ കുറിപ്പിൽ പറഞ്ഞു. വെള്ളിയാഴ്ച, ബഡ്ഗാമിലെ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും പൊലീസും സിആർപിഎഫും തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. ഈ ദൗത്യത്തിന് ‘ഓപ്പറേഷൻ അഷ്ദർ’ എന്നാണ് സൈന്യം പേരിട്ടത്.

  • Related Posts

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ…

    Leave a Reply

    Your email address will not be published. Required fields are marked *